KSDLIVENEWS

Real news for everyone

എസ് ഡി പി ഐ കേരളപ്പിറവി ദിനം ആഘോഷിച്ചു

SHARE THIS ON

മഞ്ചേശ്വരം : നമ്മുടെ കേരളം നമ്മുടെ മലയാളം നവംബർ 1 കേരളപ്പിറവി ദിനത്തിൽ എസ് ഡി പി ഐ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിട്ടുള്ള കേരളപ്പിറവി ആഘോഷത്തിൻറെ ഭാഗമായി മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹൊസങ്കടി ടൗണിൽ നിന്ന് വൻ ജനപങ്കാളിത്തത്തോടെ ആരംഭിച്ച ഘോഷയാത്ര ചെക്‌പോസ്റ്റ് പ്ലേ ഓഫ്‌ ടറഫിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുപരിപാടി എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി ജോൺസൺ കണ്ടഞ്ചിറ ഉത്ഘാടനം ചെയ്തു.

രാജ്യത്തിന്റെ സവിശേഷവും ചരിത്രപരവുമായ വൈവിധ്യങ്ങളെ ഇല്ലാതാക്കി, ഫെഡറലിസത്തെ പോലും തകര്‍ത്തെറിഞ്ഞ് ഒരു രാജ്യം, ഒരു സംസ്‌കാരം, ഒരു ഭാഷാ തുടങ്ങി ഏകശിലാ ധ്രുവത്തിലേക്ക് രാജ്യത്തെ കൊണ്ടെത്തിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ ഫാഷിസ്റ്റ് ഭരണകൂടം അതിവേഗം മുന്നോട്ടുകൊണ്ടുപോകുമ്പോള്‍ ഇത്തരത്തില്‍ ഭാഷാ വൈവിധ്യങ്ങളെ ദേശഘടനയുടെ രൂപകല്‍പ്പനയ്ക്ക് പരുവപ്പെടുത്തിയ ദിനം ആഘോഷിക്കല്‍ എന്തുകൊണ്ടും ഒരു പ്രതിരോധവും ഒരു പോരാട്ടവുമാണെന്ന് ജോൺസൺ കണ്ടഞ്ചിറ പറഞ്ഞു.

മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നായുള്ള പ്രഗൽഭരായ പത്തോളം ടീമുകളെ ഉൾപ്പെടുത്തി സംഘടിപ്പിച്ച ഏകദിന ഫുട്ബോൾ മത്സരത്തിൽ എസ് ഡി പി ഐ മംഗൽപ്പാടി ജേതാക്കളാവുകയും,എസ് ഡി പി ഐ മഞ്ചേഷ്വരം രണ്ടാം സ്ഥാനം കരസ്തമാക്കുകയും ചെയ്തു.

എസ് ഡി പി ഐ മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് ബഡാജെ അധ്യക്ഷത വഹിച്ചു. എസ് ഡി പി ഐ ജില്ലാ പ്രസിഡന്റും മുഖ്യ അതിഥിയുമായ മുഹമ്മദ് പാക്യര, ജില്ലാ വൈസ് പ്രസിഡന്റ്‌ ഇഖ്ബാൽ ഹൊസങ്കടി , ജില്ലാ സെക്രട്ടറി മുനീർ എ എച്ച്,മണ്ഡലം വൈസ് പ്രസിഡണ്ട് അലി ഷഹാമ,മഞ്ചേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹമീദ് ഹൊസങ്കടി,പാർട്ടി മണ്ഡലം ഓർഗനൈസിങ് സെക്രട്ടറി അൻസാർ ഗാന്ധി നഗർ, മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത്‌ മെമ്പർ റഹ്‌മാൻ ഉദ്യാവരം, കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം അൻവർ ആരിക്കാടി, എന്നിവർ സംസാരിച്ചു. സ്വാഗത സംഗം ചെയർമാന് ശരീഫ് പാവൂർ സ്വാഗതവും മണ്ഡലം സെക്രട്ടറി ആരിഫ് ഖാദർ നന്ദിയും പറഞ്ഞു.


പി ആർ & മീഡിയ
എസ് ഡി പി ഐ
മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!