KSDLIVENEWS

Real news for everyone

ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ച്‌ ഉത്തര കൊറിയ; ജപ്പാനില്‍ അടിയന്തര മുന്നറിയിപ്പ്

SHARE THIS ON

ടോക്കിയോ: ഉത്തരകൊറിയ വ്യാഴാഴ്ച ഒന്നിലധികം ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതായി റിപ്പോര്‍ട്ട്. ഈ മിസൈല്‍ വിക്ഷേപണത്തെ തുടര്‍ന്ന് മധ്യ, വടക്കന്‍ ജപ്പാനിലെ ചില ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ക്ക് അടിയന്തര മുന്നറിയിപ്പ് നല്‍കി ജപ്പാന്‍ സര്‍ക്കാര്‍.

ജെ-അലേര്‍ട്ട് എമര്‍ജന്‍സി ബ്രോഡ്കാസ്റ്റിംഗ് സിസ്റ്റം അനുസരിച്ച്‌ വടക്കന്‍ ജപ്പാനിലെ മിയാഗി, യമഗത, നിഗത എന്നീ ഭാഗങ്ങളില്‍ താമസിക്കുന്നവരോട് വീടുകളില്‍ നിന്നും പുറത്തിറങ്ങരുത് എന്നാണ് ജപ്പാനീസ് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Prime Minister’s Office of Japan has released an Emergency alert in view of the suspected ballistic missile launched by North Korea. https://t.co/RwhX0qZ2xp pic.twitter.com/QNjnart3a2

— ANI (@ANI) November 3, 2022
നോര്‍ത്ത് കൊറിയ വിക്ഷേപിച്ച മിസൈല്‍ ജപ്പാന്‍റെ മുകളിലൂടെ പോയി എന്ന് ജപ്പാന്‍ സര്‍ക്കാര്‍ ആദ്യം അറിയിച്ചെങ്കിലും. പിന്നീട് ഈ റിപ്പോര്‍ട്ട് തെറ്റാണെന്ന് ജപ്പാന്‍ അറിയിച്ചു. മിസൈലുകള്‍ പസഫിക് സമുദ്രത്തില്‍ എവിടെയോ പതിച്ചതായി ജപ്പാന്‍ കോസ്റ്റ് ഗാര്‍ഡ് രാവിലെ 8:10 ന് സ്ഥിരീകരിച്ചു.

ഉത്തരകൊറിയ വിക്ഷേപിച്ചതായി സംശയിക്കുന്ന ബാലിസ്റ്റിക് മിസൈല്‍ കണക്കിലെടുത്ത് ജപ്പാന്‍ പ്രധാനമന്ത്രിയുടെ ഓഫീസും അടിയന്തര ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

കഴിഞ്ഞ ദിവസം തെക്കന്‍ കൊറിയയ്ക്ക് നേരെ മിസൈല്‍ തൊടുത്ത് വടക്കന്‍ കൊറിയ പ്രകോപനം നടത്തിയിരുന്നു. തെക്കന്‍ കൊറിയയുടെ സമുദ്രാതിര്‍ത്തി കടന്ന് മിസൈല്‍ പതിച്ചു. 1948ലെ കൊറിയന്‍ വിഭജനത്തിന് ശേഷം ഇതാദ്യമായാണ് വടക്കന്‍ കൊറിയ, സമുദ്രാതിര്‍ത്തി
കടന്നുള്ള ആക്രമണം നടത്തുന്നത്. തിരിച്ചടിയായി ദക്ഷിണ കൊറിയ മൂന്ന് മിസൈലുകള്‍ തൊടുത്തു.

കൊറിയകള്‍ രണ്ടായതിന് ശേഷം ഇതാദ്യമായാണ് അതിര്‍ത്തി കടന്നുളള മിസൈല്‍ ആക്രമണം. തെക്കന്‍ കൊറിയയിലെ ഇറ്റെവോണില്‍ ഹാലോവീന്‍ ആഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നൂറ്റമ്ബതില്‍ അധികം പേര്‍ ഞെരിഞ്ഞ് മരിച്ചതിന്റെ ആഘാതം മാറും മുമ്ബാണ്, വടക്കന്‍ കൊറിയയുടെ പ്രകോപനം.

തൊടുത്തത് പത്തു മിസൈലുകള്‍. എല്ലാം സമുദ്രാതിര്‍ത്തി കടന്ന് പതിച്ചു. വ്യോമാക്രമണ മുന്നറിയിപ്പ് മുഴങ്ങിയതോടെ ദക്ഷിണ കൊറിയന്‍ അതിര്‍ത്തി അതീവ ജാഗ്രതയിലായി. ഗുരുതര അതിര്‍ത്തിലംഘനമെന്ന് വി വലയിരുത്തിയ തെക്കന്‍ കൊറിയ അതിവേഗം തിരിച്ചടിച്ചു . മൂന്ന് എയര്‍ ടു സര്‍ഫസ് മിസൈലുകള്‍ പായിച്ചു കൊണ്ടാണ് രൂക്ഷമായ തിരിച്ചടി നല്‍കിയത്.

കൊറിയന്‍ അതിര്‍ത്തിയില്‍ ആശങ്ക; മിസൈല്‍ തൊടുത്ത് വടക്കന്‍ കൊറിയ, തിരിച്ചടിച്ച്‌ തെക്കന്‍ കൊറിയ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!