പറന്നുയര്‍ന്നതിന് പിന്നാലെ ലോകത്തിലെ ഏറ്റവും വലിയ വിമാനത്തിന് മിന്നലേറ്റു

ബ്രിട്ടന്‍: വെല്‍ഷ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ ലോകത്തിലെ ഏറ്റവും വലിയ വിമാനങ്ങളില്‍ ഒന്നില്‍ മിന്നലേറ്റു.
ഫ്ലിന്‍റ്ഷയറിലെ ഹാവാര്‍ഡന്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 13:00 ന് പുറപ്പെടുന്നതിനിടെയാണ് എയര്‍ബസ് ബെലൂഗയില്‍ മിന്നലടിച്ചത്. എന്നാല്‍, ജെറ്റ് വിമാനം സുരക്ഷിതമായി ജര്‍മ്മനിയില്‍ ലാന്‍റ് ചെയ്തെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മറ്റ് വിമാനങ്ങളുടെ ഭാഗങ്ങള്‍ ലോകമെമ്ബാടും കൊണ്ടുപോകുന്നതിനാണ്, തിമിംഗലാകൃതിയിലുള്ള എയര്‍ബസ് ബെലൂഗ വിമാനങ്ങള്‍ ഉപയോഗിക്കുന്നത്. വാര്‍ത്ത വന്നതിന് പിന്നാലെ മിന്നലാക്രമണം ഒരു പതിവ് സംഭവമാണെന്നും സര്‍വീസ് പൂര്‍ത്തിയാക്കിയ വിമാനം ജര്‍മ്മനിയിലെ ഹാംബര്‍ഗില്‍ സുരക്ഷിതമായി ഇറങ്ങിയെന്നും എയര്‍ബസ് വിശദീകരണ കുറിപ്പ് ഇറക്കി.

