KSDLIVENEWS

Real news for everyone

ഇമ്രാൻ ഖാനെ ഉന്നമിട്ടത് രണ്ടുപേർ: ഒരാൾ പിടിയിൽ, ഒരു പ്രവർത്തകന്‍ കൊല്ലപ്പെട്ടു; പ്രതികരിച്ച് ഇന്ത്യ

SHARE THIS ON

ഇസ്ലാമാബാദ്: മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ വധിക്കാനായിരുന്നു തന്‍റെ ശ്രമമെന്ന് അക്രമി. ഇമ്രാൻ ഖാൻ ജനങ്ങളെ തെറ്റായി നയിക്കുകയാണെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. വെടിവെപ്പിന് പിന്നാലെ പാർട്ടി പ്രവർത്തകർ ഇയാളെ പിടികൂടിയിരുന്നു. തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇമ്രാൻ ഖാനെ ലക്ഷ്യം വെച്ചായിരുന്നു ഇയാൾ ബൈക്കിൽ ഗുജ്റൻവാലയിൽ എത്തിയത്. റാലിയിൽ വെച്ച് കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ബൈക്ക് ഗുജ്റൻവാലയിൽ അമ്മാവന്റെ വീട്ടിൽ ഉപേക്ഷിച്ച് റാലിയിലെത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അതേസമയം, ഇയാൾക്ക് പുറമെ ഇമ്രാൻ ഖാനെ ലക്ഷ്യം വെച്ച് മറ്റൊരാൾ കൂടി തോക്കുമായി ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. രണ്ടു പേരുടെ കൈയിലും തോക്ക് ഉണ്ടായിരുന്നെന്നും ഒരാളുടെ പക്കൽ ഓട്ടോമാറ്റിക് റൈഫിൾ ആയിരുന്നെന്നുമാണ് വിവരം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!