KSDLIVENEWS

Real news for everyone

നവംബർ അവസാനം തുറക്കും വൺ സ്റ്റോപ്പ് കേന്ദ്രത്തിന് 
അണങ്കൂരിൽ സ്വന്തം കെട്ടിടം

SHARE THIS ON

കാസർകോട്‌ : പീഡനത്തിനിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പിന്തുണയും പരിഹാരവും നൽകുന്ന വൺ സ്റ്റോപ്പ് കേന്ദ്രത്തിന് പുതിയ കെട്ടിടം ഒരുങ്ങി. അണങ്കൂരിൽ 61.23 ലക്ഷം രൂപ ചെലവിലാണ് ഇരുനില കെട്ടിടം. നവംബർ അവസാനം ഉദ്ഘാടനം ചെയ്യും.
ഒരേസമയം അഞ്ച് പേർക്ക് താമസിക്കാം. വീഡിയോ കോൺഫറൻസ്, കൗൺസിലിങ്‌ സെന്റർ മുതലായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സെന്റർ അഡ്മിനിസ്ട്രേറ്റർ, കേസ് വർക്കർ, കൗൺസിലർ, പാരാമെഡിക്കൽ ഉദ്യോഗസ്ഥർ, മൾട്ടിപർപ്പസ് ഹെൽപ്പർ, സെക്യൂരിറ്റി സ്റ്റാഫ്, പൊലീസ് ഫെസിലിറ്റേഷൻ ഓഫീസർ, അഭിഭാഷകൻ എന്നീ വിഭാഗങ്ങളിലായി 12 സ്റ്റാഫുകളെ നിയമിച്ചു.

2020 ആഗസ്‌ത്‌ 17ന് മുൻമന്ത്രി കെ കെ ശൈലജ യാണ് കെട്ടിടത്തിന് തറക്കല്ലിട്ടത്. ജില്ലാ നിർമിതി കേന്ദ്രമാണ് നിർമിച്ചത്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!