KSDLIVENEWS

Real news for everyone

പൊലീസ് സീൽ ചെയ്ത ഗ്രീഷ്മയുടെ വീട്ടിൽ പൂട്ടുപൊളിച്ച് അജ്ഞാതൻ; തെളിവു നശിപ്പിക്കാൻ ശ്രമം

SHARE THIS ON

തിരുവനന്തപുരം ∙ പാറശാല മുര്യങ്കര സ്വദേശി ഷാരോൺ രാജിനെ വിഷം കൊടുത്തു കൊലപ്പെടുത്തിയ ഗ്രീഷ്മയുടെ വീട് ആരോ തുറന്നു. കേസിലെ രണ്ടും മൂന്നും പ്രതികളായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമൽ കുമാർ എന്നിവരുമായി തെളിവെടുപ്പു നടത്തിയ ശേഷം പൊലീസ് സീൽ ചെയ്ത വീടാണ് തുറന്നത്. തമിഴ്നാട്ടിലെ രാമവർമൻചിറയിലുള്ള വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്താണ് അ‍ജ്ഞാതൻ ഉള്ളിൽ കടന്നത്. ഗ്രീഷ്മയുമായി തെളിവെടുപ്പു നടത്താനിരിക്കെയാണ് വീടിന്റെ പൂട്ടു പൊളിച്ച നിലയിൽ കണ്ടെത്തിയത്. കേരള പൊലീസും തമിഴ്നാട് പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.

മോഷണശ്രമമാണോ തെളിവു നശിപ്പിക്കാൻ ശ്രമിച്ചതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെയും അമ്മയുടെ സഹോദരന്‍ നിർമൽ കുമാറിനെയും വീട്ടിനു പുറകുവശത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയെങ്കിലും പൊലീസ് സംഘം വീടിനുള്ളിൽ പ്രവേശിച്ചിരുന്നില്ല. വീടിനുള്ളിൽ ഉണ്ടായിരുന്ന സാധനങ്ങളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചിരുന്നില്ല. നാളെ ഗ്രീഷ്മയെയും അമ്മയെയും അമ്മയുടെ സഹോദരനെയും വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനിരിക്കെയാണ് അജ്ഞാതൻ വീട്ടിനുള്ളിൽ കടന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!