KSDLIVENEWS

Real news for everyone

വെടിയേറ്റിടത്ത് നിന്ന് തന്നെ പുനരാരംഭിക്കും, ആശുപത്രി മോചിതനായതിന് പിന്നാലെ ലോംഗ് മാര്‍ച്ചിന് നേതൃത്വം നല്‍കുമെന്ന് ഇമ്രാന്‍ ഖാന്‍

SHARE THIS ON

ലാഹോര്‍: ഷെഹബാസ് ഷെരീഫ് സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ഇസ്‌ലാമാബാദിലേയ്ക്ക് നടത്തിയ ലോങ് മാര്‍ച്ച്‌ പുനരാരംഭിക്കുമെന്ന് മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. തനിക്ക് വെടിയേറ്റ അതേ സ്ഥലത്ത് നിന്നായിരിക്കും റാലി പുനരാരംഭിക്കുക. ലാഹോറില്‍ വെച്ച്‌ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്യും. ഇമ്രാന്‍ ഖാന്‍ പറഞ്ഞു. വരുന്ന പത്ത് പതിനാല് ദിവസത്തിനുള്ളില്‍ മാര്‍ച്ച്‌ റാവല്‍പിണ്ടിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എത്തിയാലുടനെ തന്നെ റാലിയുടെ നേതൃത്വം ഏറ്റെടുക്കുമെന്നും ഇമ്രാന്‍ അറിയിച്ചു.

ഇസ‌്ലാമാബാദിലേക്ക് നടത്തിയ റാലിക്കിടെ അക്രമിയുടെ വെടിയേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇമ്രാന്‍ ഖാന് ഡിസ്ചാര്‍ജ് അനുവദിച്ചിരുന്നു. സംഭവം നടക്കുമ്ബോള്‍ ജനങ്ങളെ അഭിസംബോധന ചെയ‌്തുകൊണ്ട് ഒരു കണ്ടെയ്‌നര്‍ ട്രക്കിന് മുകളിലായിരുന്നു ഇമ്രാന്‍. വലത് കാലിന് പരിക്കേറ്റ ഇമ്രാനെ ഉടനെ തന്നെ ആശുപത്രിയിലേയ്ക്ക് മാറ്റുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു.

വ്യാഴാഴ്ചയുണ്ടായ സംഭവത്തില്‍ ഒരു പാര്‍ട്ടി അനുയായി മരണപ്പെടുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പൊലീസ് പിടിയിലായ അക്രമി തന്നിഷ്ട പ്രകാരമാണ് വെടിവെപ്പ് നടത്തിയത് എന്നായിരുന്നു കുറ്റസമ്മതം നടത്തിയത്. എന്നാല്‍ ഇമ്രാന്‍ ഖാന്‍ നിലവിലെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനും ആഭ്യന്തര സുരക്ഷാ മന്ത്രിയ്ക്കും വധശ്രമത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചിരുന്നു. 2007ല്‍ പ്രധാനമന്ത്രിയായിരുന്ന ബേനസീര്‍ ഭൂട്ടോയ‌്‌ക്കും ഇതേ സ്ഥലത്താണ് വെടിയേറ്റത്. പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് ക്യാപ്‌ടന്‍ കൂടിയായ ഇമ്രാന്‍ നിലവില്‍ രാഷ്‌ട്രീയ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹ്‌രീക് ഇ- ഇന്‍സാഫിന്റെ നേതാവാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!