പാന്‍ ചവച്ചാണ് ഗവര്‍ണറുടെ നടപ്പ്; മന്ത്രിമാര്‍ക്ക് ലഹരിവിരുദ്ധ പരിപാടികള്‍ നടത്താന്‍ പോലും യോഗ്യതയില്ലെന്ന് മുരളീധരന്

തിരുവനന്തപുരം: ഗവര്‍ണര്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പൊള്‍ പോകുന്നില്ല. അദ്ദേഹം എല്ലായിപ്പോഴും പാന്‍ ചവച്ചാണ് നടപ്പെന്ന് കെ മുരളീധരന് എംപി.മന്ത്രിമാര്‍ക്കും ലഹരി വിരുദ്ധ പ്രവര്‍ത്തി നടത്താന്‍ അര്‍ഹത ഇല്ല. നാട് മുഴുവന്‍ ബാര്‍ തുറന്നു വെച്ചിരിക്കുകയാണെന്ന് കെ മുരളീധരന് ആരോപിച്ചു. പിപ്പിടി പെപ്പടി വിദ്യകളുമായി കുട്ടികളെ വെള്ളത്തിലാക്കരുത്. ഇങ്ങനത്തെ ശാപം കേരളത്തിന് ഒന്നിച്ച് ചുമക്കേണ്ടി വരുന്നത് ആദ്യമാണ്.
സംസ്ഥാനത്ത് കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്ക് ഒരു നിയമവും മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് മറ്റൊരു നിയമവുമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. പിണറായി സര്‍ക്കാര്‍ സ്റ്റണ്ടും സെക്സും നിറഞ്ഞ ഒരു സിനിമയായി മാറിയിരിക്കുകയാണ്. സ്വപ്നയുടെ ആരോപണങ്ങളില്‍ അന്വേഷണം വേണം. എന്തുകൊണ്ട് കടകംപള്ളിയും ശ്രീരാമകൃഷ്ണനും തോമസ് ഐസക്കും അന്വേഷണം നേരിടുന്നില്ല? അപ്പോള്‍ ഇതിന് പിന്നില്‍ എന്തോ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്വപ്ന സുരേഷിനെതിരെ എന്തുകൊണ്ട് സിപിഎം നേതാക്കള്‍ മാനനഷ്ട കേസ് കൊടുക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. ഈ വിദ്വാനെയാണല്ലോ മൂന്ന് കൊല്ലം സാര്‍ എന്ന് വിളിക്കേണ്ടി വന്നതെന്ന് മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ഉദ്ദേശിച്ച് മുരളീധരന് പറഞ്ഞു.

