KSDLIVENEWS

Real news for everyone

അന്ന് തലയ്ക്കു കിട്ടിയ അടിയാണ് ഈ അവസ്ഥയ്ക്ക് കാരണം’: ഗവർണറെ പരിഹസിച്ച് സിദ്ദിഖ്

SHARE THIS ON

കൽപ്പറ്റ∙ ഗവർണറും കേരള സർക്കാരും തമ്മിലുള്ള പോര് മുറുകുമ്പോൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി പരിഹസിച്ച് കോൺഗ്രസ് എംഎൽഎ ടി.സിദ്ദിഖ്. ഗവർണറുടെ ഒരു പ്രതികരണത്തിന്റെ സ്ക്രീൻഷോട്ട് പങ്കിട്ടാണ് സിദ്ദിഖിന്റെ പരിഹാസം. ജമാഅത്തുകാർ ദണ്ഡ് കൊണ്ട് തന്റെ തലയ്ക്ക് അടിച്ചെന്ന് ഗവർണറുടെ ആരോപണത്തിന്റെ വാർത്തയാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്.

‘അന്ന് തലയ്ക്കു കിട്ടിയ അടിയാണ് ഇന്ന് ഈ അവസ്ഥയിൽ ആകാൻ കാരണം. എവിടെയാ ഇരിക്കുന്നതെന്ന് അറിയില്ല, എന്താ പറയുന്നതെന്ന് അറിയുന്നില്ല. ജമാഅത്തുകാർ അഞ്ച്‌ അടിയാണത്രെ ഗവർണ്ണറുടെ തലയ്ക്ക്‌ അടിച്ചത്‌..! ശ്രീ പിണറായി വിജയനും ഗവർണ്ണറും തമ്മിലുള്ള പോരു കണ്ട്‌ ജനങ്ങൾ ചിരിക്കുന്നുണ്ട്‌..’ സിദ്ദിഖ് കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!