KSDLIVENEWS

Real news for everyone

കാലിന് മൂന്ന് ഇഞ്ച് നീളം കൂട്ടാന്‍ 1.2 കോടിയുടെ സര്‍ജറിക്ക് വിധേയനായി 68കാരന്‍

SHARE THIS ON

കാലിന് മൂന്ന് ഇഞ്ച് നീളം കൂട്ടാന്‍ 1.2 കോടിയുടെ സര്‍ജറിക്ക് വിധേയനായി 68കാരന്‍. റോയി കോന്നാണ് 130000 പൗണ്ട് ചെലവഴിയിച്ച്‌ ബുദ്ധിമുട്ടേറിയ സര്‍ജറിക്ക് വിധേയനായത്. ഡെയ്‌ലി സ്റ്റാറാണ് ഇദ്ദേഹത്തിന്റെ സര്‍ജറി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മുമ്ബ് അഞ്ചടിയും ആറ് ഇഞ്ചും നീളമുണ്ടായിരുന്ന ഇദ്ദേഹം അപകടകരമായ സര്‍ജറിക്ക് ശേഷം അഞ്ചടിയും ഒമ്ബതിഞ്ചുമായി. ചുരുങ്ങിയ നേരത്തെ സര്‍ജറിയാണ് ഡോക്ടര്‍ നടത്തിയതെന്നും എന്നാല്‍ സര്‍ജറിക്ക് ശേഷം മാസങ്ങള്‍ക്ക് ശേഷമാണ് ശരീരം പൂര്‍വസ്ഥിതിയിലായതെന്നും റോയ് പറഞ്ഞു.

കോസ്‌മെറ്റിക് സര്‍ജനായ കെവിന്‍ ദേബിപര്‍ഷാദാണ് സര്‍ജറി ചെയ്തത്. ലാസ്‌വേഗസില്‍ ക്ലിനിക്ക് നടത്തുന്ന ഇദ്ദേഹത്തിന്റെ പല ക്ലെയിന്‍റുകളും ഗൂഗ്ള്‍, ആമസോണ്‍, മൈക്രോസോഫ്റ്റ്, ആമസോണ്‍, മെറ്റ് എന്നീ മള്‍ട്ടി നാഷണല്‍ കമ്ബനികളിലെ ജീവനക്കാരാണ്. 3,4,5,6 ഇഞ്ചുകള്‍ നീളം വര്‍ധിപ്പിക്കാനായി 70000 മുതല്‍ 150000 ഡോളര്‍ വരെ ചെലവ് വരുമെന്ന് ഡോക്ടര്‍ മുമ്ബ് പറഞ്ഞിരുന്നു.


രോഗികളുടെ തുടയെല്ലുകളില്‍ ലോഹം ഘടിപ്പിച്ചാണ് നീളം കൂട്ടുകയെന്ന് ഡോക്ടര്‍ ദേബിപര്‍ഷാദ് പറഞ്ഞു. മാഗ്‌നറ്റിക് റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച്‌ ലോഹം നീട്ടുകയാണ് ചെയ്യുകയെന്നും പറഞ്ഞു. 1950 കള്‍ മുതല്‍ ഈ ചികിത്സാ രീതി നിലവിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.


‘ഇതൊരു വലിയ പ്രശ്‌നമായിരുന്നില്ല, എന്നാല്‍ ഞാന്‍ ഉയരം കുറഞ്ഞായാളാണെന്ന് യുവാവായിരിക്കേ എനിക്ക് തോന്നിയിരുന്നു. ഇപ്പോഴാണ് എനിക്ക് ഇക്കാര്യത്തിന് സാധ്യമായത്, അതുകൊണ്ട് ചെയ്തു’ പ്രായം 60കളില്‍ എത്തിനില്‍ക്കവേ എന്തിനാണ് അപകടകരമായ സര്‍ജറിക്ക് വിധേയനായതെന്നതിന് റോയ് മറുപടി പറഞ്ഞു. തന്റെ ഭാര്യക്കായിരുന്നു ഇക്കാര്യത്തില്‍ കൂടുതല്‍ വേവലാതിയെന്നും എന്നാല്‍ താന്‍ എങ്ങനെയായിരുന്നിലും അവള്‍ തന്നെ ഇഷ്ടപ്പെടുന്നവളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!