KSDLIVENEWS

Real news for everyone

ഇന്തോനേഷ്യയെ നടുക്കിയ ഭൂകമ്ബം; സുനാമി സാധ്യത തള്ളിക്കളയാതെ അധികൃതര്‍

SHARE THIS ON

ജക്കാര്‍ത്ത: ഇന്തോനേഷ്യയുടെ പ്രധാന ദ്വീപായ ജാവയിലുണ്ടായ ഭൂകമ്ബത്തില്‍ 46 പേര്‍ക്ക് ദാരുണാന്ത്യം. എഴുന്നൂറോളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ ജാവയുടെ സിയാന്‍ജൂര്‍ മേഖലയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബം ഉണ്ടായത്. സംഭവത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകരുകയും മണ്ണിടിച്ചില്‍ ഉണ്ടാവുകയും ചെയ്തു.ഭൂകമ്ബം സംബന്ധിച്ച ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. മണ്ണിടിച്ചിലില്‍ അകപ്പെട്ട ഒരു കുഞ്ഞിനെയും യുവതിയെയും രക്ഷപ്പെടുത്തിയതായി സിയാന്‍ജൂര്‍ പൊലീസ് മേധാവി വ്യക്തമാക്കി.

നിരവധി കടകളും ഒരു ആശുപത്രിയും ഒരു ഇസ്ലാമിക് സ്‌കൂളും ഭൂകമ്ബത്തില്‍ തകര്‍ന്നു. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭൂകമ്ബം ഉണ്ടായ പ്രദേശത്ത താമസക്കാര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. ആളുകളോട് കെട്ടിടങ്ങള്‍ക്ക് പുറത്തായി നിലയുറപ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായി കാലാവസ്ഥാ വകുപ്പ് മേധാവി അറിയിച്ചു. ഇന്തോനേഷ്യയിലെ ഭൂകമ്ബത്തിന് പിന്നാലെ സുനാമിയ്ക്ക് സാദ്ധ്യതയുള്ളതായും റിപ്പോര്‍ട്ടുകള്‍ ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!