KSDLIVENEWS

Real news for everyone

പാകിസ്താന്‍ എനിക്ക് വീണ്ടും വിസ നിഷേധിച്ചെന്ന് പ്രചരണം ശരിയല്ല; കാരണം മറ്റൊന്നെന്ന് ശിഹാബ് ചോറ്റൂര്‍

SHARE THIS ON

മലപ്പുറം: മലപ്പുറത്ത് നിന്നും കാല്‍നടയായി ഹജ്ജിന് പോവുന്ന ശിഹാബ് ചോറ്റൂരിന് പാകിസ്താനിലേക്ക് കടക്കാന്‍ അനുമതി ലഭിച്ചിട്ടില്ല.ബ്രോ ശിഹാബിന് വേണ്ടി പാക് പൗരന്‍ നല്‍കിയ വിസ അപേക്ഷ പാക് ഹൈക്കോടതി തള്ളിയിരുന്നു. എന്നാല്‍ പ്രതീക്ഷ കൈവിടാതെ, എംബസിയില്‍ നിന്നുള്ള അനുമതി വൈകാതെ ലഭിക്കുമെന്ന പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നുണ്ട് ശിഹാബ്.

വിസക്ക് വേണ്ടി സമര്‍പ്പിച്ച അപേക്ഷ പാകിസ്താന്‍ കോടതി നിഷേധിച്ചത് ഹര്‍ജിക്കാരനുമായി ബന്ധമില്ലെന്ന കാരണത്താല്‍ മാത്രമാണെന്ന് ശിഹാബ് ‘സുപ്രഭാതം’ ഓണ്‍ലൈനിനോട് പറഞ്ഞു. എന്നാല്‍ ചിലര്‍ ഇതിനെ തെറ്റായി വ്യാഖ്യാനിച്ച്‌ പാകിസ്താന്‍ തനിക്ക് വീണ്ടും വിസ നിഷേധിച്ചുവെന്ന് പറഞ്ഞ് നടത്തുന്ന

പ്രചാരണം ശരിയല്ലെന്നും ഹര്‍ജിക്കാരനായ പാക് പൗരന് താനുമായി ബന്ധമില്ലാത്തതിനാല്‍ മാത്രം ഹര്‍ജി തള്ളിയതാണെന്നും ശിഹാബ് പറഞ്ഞു. ചില മാധ്യമങ്ങള്‍ ഇത് തെറ്റായ വ്യാഖ്യാനിക്കുകയാണ്. മക്കയിലേക്കുള്ള യാത്ര വൈകാതെ തുടരാനാവും. നടപടികള്‍ പുരോഗമിക്കുകയാണെന്നും ശിഹാബ് പറഞ്ഞു. ജൂണ്‍ രണ്ടിനാണ് മലപ്പുറത്ത് നിന്ന് ശിഹാബ് യാത്ര തിരിച്ചത്.

വാഗാ അതിര്‍ത്തി വരെ കാല്‍നടയായി 3000 കിലോമീറ്റര്‍ വരെ ശിഹാബ് സഞ്ചരിച്ചത്. വാഗ അതിര്‍ത്തി കടക്കാന്‍ വിസയില്ലാത്തതിനാല്‍ പാകിസ്താന്‍ ഇമിഗ്രേഷന്‍ അധികൃതര്‍ തടയുകയായിരുന്നു. തുടര്‍ന്ന് പാകിസ്താനിലൂടെ നടന്നുപോവാന്‍ വിസ നല്‍കണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച ശിഹാബിന് വേണ്ടി പാക് പൗരനായ സര്‍വാര്‍ താജ് എന്നയാള്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.

ബാബ ഗുരുനാനാക്കിന്റെ ജന്മദിനത്തോടനുബന്ധിച്ചും മറ്റ് അവസരങ്ങളിലും നിരവധി ഇന്ത്യന്‍ സിഖുകാര്‍ക്ക് പാകിസ്താന്‍ സര്‍ക്കാര്‍ വിസ നല്‍കാറുണ്ട്. അത് പോലെ ശിഹാബിനും വിസ അനുവദിക്കണമെന്നും ലാഹോര്‍ നിവാസിയായ താജ് വാദിച്ചു. ശിഹാബിനെയും തീര്‍ത്ഥാടകനായി പരിഗണിച്ച്‌ വാഗാ അതിര്‍ത്തി വഴി പാകിസ്താനിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കണമെന്നും താജ് അഭ്യര്‍ത്ഥിച്ചിരുന്നു.

Story Highlights: SHIHAB CHOTTUR RESPONSE ABOUT PAKISTHAN COURT ORDER

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!