KSDLIVENEWS

Real news for everyone

വിവാഹവാഗ്ദാനംനല്‍കി പീഡനം; യുവാക്കള്‍ അറസ്റ്റില്‍; ബന്ധം സാമൂഹികമാധ്യമംവഴി

SHARE THIS ON

കോഴിക്കോട്: വിവാഹവാഗ്ദാനംനല്‍കി വിവിധസ്ഥലങ്ങളില്‍ കൊണ്ടുപോയി കന്യാകുമാരി സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ രണ്ടു യുവാക്കള്‍ പോലീസ് പിടിയില്‍. കൊളത്തറ ചെറുവണ്ണൂര്‍ കോട്ടാലട എ.കെ. നിഹാദ് ഷാന്‍ (24), സുഹൃത്തായ മലപ്പുറം വാഴയൂര്‍ മാങ്ങോട്ട് പുറത്ത് മുഹമ്മദ് ജുനൈദ് (26) എന്നിവരാണ് നടക്കാവ് പോലീസിന്റെ പിടിയിലായത്. രണ്ടാംപ്രതി ജുനൈദിനെ ഞായറാഴ്ച മലപ്പുറത്തുനിന്നും ഒന്നാംപ്രതി നിഹാദിനെ ചൊവ്വാഴ്ച കോഴിക്കോട്ടുനിന്നുമാണ് പിടികൂടിയത്.

കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധസ്ഥലങ്ങളിലെത്തിച്ച് ലൈംഗികമായി യുവാക്കള്‍ പീഡിപ്പിച്ചെന്നുകാണിച്ച് ഒക്ടോബര്‍ 29-നാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്.

യുവതിയും നിഹാദ് ഷാനും തമ്മില്‍ സാമൂഹികമാധ്യമംവഴി പരിചയപ്പെട്ട് പ്രണയത്തിലാകുകയായിരുന്നു. വിവാഹ ആവശ്യം മുന്നോട്ടുവെച്ച യുവതിയോട് പ്രതിയായ നിഹാദ് ഷാന്‍ മതംമാറണമെന്ന് ആവശ്യപ്പെട്ടു. യുവതി വിസമ്മതിച്ചതിനെത്തുടര്‍ന്ന് ബന്ധത്തില്‍നിന്ന് ഒഴിയാന്‍ നിര്‍ബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!