ഒറ്റയാവരുത്; ഒരാശയമാവുക’
എസ് എസ് എഫ് ജില്ലാ
ശാക്തവം ക്യാമ്പിന്
മഞ്ചേശ്വരം ചിനാലെയിൽ തുടക്കമായി
നാളെ സമാപിക്കും.

കാസർകോട്:
എസ് എസ് എഫ്
ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ശാക്തവം ക്യാമ്പിന്
മഞ്ചേശ്വരം ചിനാല
ദാറുന്നജാതിൽ
തുടക്കമായി.
സമസ്ത ജില്ലാ സെക്രട്ടറി മൊയ്തു സഅദി ചേരൂർ പതാക ഉയർത്തി.
കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡൻ്റ്
ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു.
അബ്ദു റഹ്മാൻ സഖാഫി പൂത്തപ്പലം അദ്ധ്യക്ഷത വഹിച്ചു.
കനൽപഥങ്ങൾ, ആവിഷ്കാരം, ക്രിയേറ്റീവ് ലിബറലിസം സെഷനുകൾ നടന്നു.
ചേരൂർ അബ്ദുള്ള മുസ്ലിയാർ, കെ ബി ബഷീർ തൃശൂർ, കുഞ്ഞിമുഹമ്മദ് കോഴിക്കോട്,
മുഹിയദ്ധീൻ ബുഖാരി വേങ്ങര ക്യാമ്പ് അംഗങ്ങളുമായി സംവദിച്ചു.
കെ.വൈ. നിസാമുദ്ധീൻ ഫാളിലി, അബ്ദുൽ റഷീദ് നരിക്കോട്, ഇബ്രാഹിം ബാഖവി മേൽമുറി, സയ്യിദ് മുനീറുൽ അഹ്ദൽ വിവിധ സെഷനുകൾ നയിക്കും.
നാളെ വൈകുന്നേരം ക്യാമ്പ് സമാപിക്കും.
ഫോട്ടോ:
എസ് എസ് എഫ് കാസർകോട്
ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ശാക്തവം ക്യാമ്പ്
മഞ്ചേശ്വരം ചിനാല
ദാറുന്നജാതിൽ
കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡൻ്റ്
ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്യുന്നു.

