‘സജി ചെറിയാൻ കരഞ്ഞപ്പോൾ തീരം കണ്ണീരൊപ്പി; പക്ഷേ, അവരുടെ കണ്ണീരൊപ്പിയില്ല’

തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരായ സമരം നിയമസഭയിൽ ചർച്ച ചെയ്തു. ഉച്ചയ്ക്ക് ഒരു മണി മുതൽ രണ്ടു മണിക്കൂറായിരുന്നു ചർച്ച. എം.വിൻസെന്റ് എംഎൽഎയാണ് വിഷയം അവതരിപ്പിച്ചത്. എം.വിൻസെന്റ്, സജി ചെറിയാൻ, രമേശ് ചെന്നിത്തല, മുഹമ്മദ് മുഹ്സിൻ, പി.കെ.കുഞ്ഞാലിക്കുട്ടി, സെബാസ്റ്റ്യന്‍ കുളത്തുങ്കൽ, അനൂപ് ജേക്കബ്, തോമസ് കെ.തോമസ്, മോൻസ് ജോസഫ്, വി.ജോയി, വി.ഡി.സതീശൻ എന്നിവരാണ് ചർച്ചയിൽ സംസാരിച്ചത്.
മന്ത്രി വി.അബ്ദുറഹിമാനെതിരായ പ്രസ്താവനയെ അപലപിക്കുന്നുവെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. കേരളം അടുത്തിടെ കേട്ട എറ്റവും മോശം പ്രസ്താവനയെന്നും വിഴിഞ്ഞം തുറമുഖം വേണമെന്നും അദ്ദേഹം പറഞ്ഞു. സജി ചെറിയാൻ കരഞ്ഞപ്പോൾ തീരം കണ്ണീരൊപ്പി. പക്ഷേ, അവരുടെ കണ്ണീരൊപ്പിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രളയസമയത്ത് മത്സ്യത്തൊഴിലാളികളുടെ ഇടപെടൽ സൂചിപ്പിച്ചായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വാക്കുകൾ.

