KSDLIVENEWS

Real news for everyone

സംസ്ഥാന സബ് ജൂനിയർ ആൺ കുട്ടികളുടെ ഹോക്കി ഡിസംബർ 9.10.11 തീയതികളിൽ മൊഗ്രാലിൽ

SHARE THIS ON

കാസർഗോട്: കേരള സംസ്ഥാന സബ്ജൂനിയർ ആൺകുട്ടികളുടെ (അണ്ടർ 16) ഹോക്കി ചാമ്പ്യൻഷിപ്പ് ഡിസംബർ 9. 10.11 വെള്ളി. ശനി ഞായർ എന്നീ തീയതികളിലായി മൊഗ്രാൽ വെക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടക്കുകയാണ് മഞ്ചേശ്വരം മണ്ഡലത്തിൽ ആദ്യമായാണ് സംസ്ഥാന തലത്തിലുള്ളഒരു കായിക മത്സരം അരങ്ങേറുന്നത് കേരളത്തിലെ 14 ജില്ലകളിൽ നിന്നുള്ള ജില്ലാ ടീമുകൾക്ക് പുറമെ തിരുവനന്തപുരം ജി. വി രാജ സ്പോർട്സ് സ്കൂൾ ടീം അടക്കം 15 ടീമുകൾ മാറ്റുരക്കും . ഹോക്കിയിൽ പുതിയ താരോദയത്തെ കണ്ടെത്തുന്ന ഈ ചാമ്പ്യൻഷിപ്പിൽ നിന്നും ദേശീയ മത്സരത്തിനുള്ള കേരള ടീമിനെ തിരഞ്ഞെടുക്കും . 9 ന് വെള്ളിയാഴ്ച രാവിലെ 8 . 30ന് സംഘടക സമിതി രക്ഷാധികാരി പി എം മുനീർഹാജി പതാക ഉയർത്തും .തുടർന്ന് മത്സരങ്ങൾക്ക് തുടക്കമാവും. 10 നു ശനിയാഴ്ച രാവിലെ 9 മണിക്ക് സംഘാടക സമിതി ചെയർമാനും മഞ്ചേശ്വരം എം എൽ എ യൂമായ എ കെ എം അഷ്‌റഫ്‌ ഉൽഘാടനം നിർവഹിക്കും കേരള ഹോക്കി അസോസിയേഷൻ്റെയും ഒളിമ്പിക് അസോസിയേഷൻ്റെയും സംസ്ഥാന പ്രസിഡൻ്റായ വി സുനിൽ കുമാർ അധ്യ ക്ഷതവഹിക്കും 11 ന് ഞായറാഴ്ച വൈകുന്നേരം 3.30 മണിക്ക് നടക്കുന്ന സമാപന ചടങ്ങ് കാസറഗോട് എം എൽ എ എൻ എ നെല്ലിക്കുന്ന് ഉൽഘാടനം ചെയ്യും. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഹബീബ് റഹിമാൻ . കാസറഗോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എ സൈമ . വിവിധ പഞ്ചായത്ത് പ്രസിഡന്റ്മാരായ താഹിറ യുസഫ് കുമ്പള സമീറ ഫൈസൽ.മൊഗ്രാൽ പുത്തൂർ സുബണ്ണ ആൾവ പുത്തിഗെ. സോമശേഖര ജെ എസ് എൻമകജെ. കുമ്പള സബ് ഇൻസ്‌പെക്ടർ വി. കെ അനീഷ്. വ്യവസായ പ്രമുഖരായ അബ്ദുൽ ലത്തീഫ് ഉപ്പള, ഡോക്ടർ മുഹമ്മദ്‌ ഇബ്രാഹിം പാവൂർ. അബ്ദുൽ മുനീർ അറബി കുമ്പള യു. കെ യുസഫ്, യൂസഫ് അൽഫലാഹ്. ദേശീയ കാർ റാലി ജേതാവ് മൂസ ശരീഫ്. ദേശീയ കബഡി താരം ജഗദീഷ് കുമ്പള. തുടങ്ങിയർ വിശിഷ്ട അതിഥികളയി സംബന്ധിക്കും.മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങൾ വീക്ഷിക്കാൻ കാണികൾക്ക് ഇരിപ്പിടം ഒരുക്കിയിട്ടുണ്ട് . പത്ര സമ്മേളനത്തിൽ സംഘാടക സമിതി ജനറൽ കൺവീനർ അച്യുതൻ മാസ്റ്റർ, കാസറഗോഡ് ഹോക്കി പ്രസിഡൻ്റ് എം രാമകൃഷ്ണൻ സംഘാടക സമിതി വർക്കിംഗ് കൺവീനർ അഷ്റഫ് കർള ,ട്രഷറർ ഹമീദ് സ്പിക്ക് ഭാരവാഹികളായ നാസർ മൊഗ്രാൽ, സെഡ്. എ. മൊഗ്രാൽ, ടി എം ശുഹൈബ് , എ. കെ ആരിഫ്. കെ വി യൂസഫ് എന്നിവർ സംബന്ധിച്ചു..

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!