KSDLIVENEWS

Real news for everyone

കാസർകോട്ടെ അഴിമുഖത്ത് പുറപ്പെട്ട് യന്ത്രത്തകരാറിനെ തുടർന്ന് നിയന്ത്രണംവിട്ട ബോട്ടിലെ തൊഴിലാളികളെ രക്ഷിച്ചു

SHARE THIS ON

കാസർകോട്∙ മത്സ്യബന്ധനത്തിനിടെ യന്ത്രത്തകരാറിനെ തുടർന്നു നിയന്ത്രണം വിട്ട ബോട്ടിലെ തൊഴിലാളികളെ തീരദേശ പൊലീസ് രക്ഷപ്പെടുത്തി. കാസർകോട് അഴിമുഖത്തു നിന്നു രണ്ടു കിലോമീറ്റർ അകലെയാണ് കമലാക്ഷിയമ്മ എന്ന ബോട്ടിലെ ജീവനക്കാരെ കാസർകോട് തീരദേശ പൊലീസ് രക്ഷപ്പെടുത്തിയത്. ഇന്നലെ രാവിലെ പത്തരയോടെയാണ് ഇവർ കടലിൽ കുടുങ്ങിയ വിവരം ലഭിച്ചത്. ബേക്കൽ തീരദേശ പൊലീസ് എഎസ്ഐ ടി.പി. സെയിഫുദീന്റെ നേതൃത്വത്തിൽ പൊലീസ് സംഭവ സ്ഥലത്തേക്ക് എത്തി തൊഴിലാളികളായ ബാബു, വത്സൻ , രാജൻ, വിജയൻ എന്നിവരെ രക്ഷപ്പെടുത്തുകയായിരുന്നു.

ശക്തമായ കാറ്റും മഴയും മൂലം ബോട്ട് കെട്ടിവലിച്ചു കൊണ്ടുവരുവാൻ കഴിയാത്തതിനാൽ സംഭവ സ്ഥലത്ത് തന്നെ നങ്കുരമിട്ടു. ഒരു മണിക്കൂറോളം കഴിഞ്ഞാണ് രക്ഷപ്പെടുത്തിയവരെ കരയിലെത്തിക്കാനായത് സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സജിത്ത്, രഘു, കോസ്റ്റൽ വാർഡൻ രജ്ഞിത്ത്, സ്രാങ്ക് ശരത്ത് എന്നിവരും രക്ഷപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!