KSDLIVENEWS

Real news for everyone

ഒരു കോടി രൂപയുടെ എംഡിഎംഎയുമായി കാസര്‍കോട് സ്വദേശി പിടിയില്‍

SHARE THIS ON

ഒരു കോടി രൂപയുടെ എംഡിഎംഎ ലഹരി മരുന്നുമായി കാസര്‍കോട് സ്വദേശി പിടിയില്‍. മഞ്ചേശ്വരം സ്വദേശി അബ്ദുല്‍ ഖാദര്‍ നാസിര്‍ ഹുസൈനെ കോട്ടക്കുന്നില്‍ വെച്ചാണ് മലപ്പുറം പൊലീസ് പിടികൂടിയത്.

ബംഗളൂരുവില്‍ നിന്ന് ജില്ലയിലേക്ക് വ്യാപകമായി മയക്കുമരുന്ന് എത്തുന്നുവെന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വടക്കന്‍ ജില്ലകളില്‍ വില്‍ക്കുന്നതിനായാണ് ലഹരിമരുന്ന് എത്തിച്ചതെന്നും നേരത്തെയും ഇത്തരത്തില്‍ മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്നും അബ്ദുല്‍ ഖാദര്‍ പൊലീസിന് മൊഴി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!