KSDLIVENEWS

Real news for everyone

ജില്ലാ കേരളോത്സവം: കാഞ്ഞങ്ങാട് ബ്ലോക്കിന് കലാ കിരീടം

SHARE THIS ON

പെരിയ : രണ്ട് ദിനങ്ങളിലായി ജില്ലാ പഞ്ചായത്തും യുവജന ക്ഷേമ ബോർഡ്ചേർന്ന് പെരിയ ശ്രീനാരായണ കോളേജിൽ നടത്തിയ കേരളോത്സവത്തിന്റെ കലാമത്സരം സമാപിച്ചു. 658 പോയിൻറ് നേടി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഓവറോൾ കിരീടം നേടി. 370 പോയിൻറ് നേടിപരപ്പ ബ്ലോക്ക് രണ്ടാംസ്ഥാനവും 354 പോയിന്റ് നേടി കാറഡുക്ക ബ്ലോക്ക്‌ മൂന്നാം സ്ഥാനവും നേടി.

59 ഇനങ്ങളിലായി ആറ് ബ്ലോക്കുകളിൽനിന്നും മൂന്ന് നഗരസഭകളിൽനിന്നും 400 ഓളം മത്സരാർഥികൾ വിവിധ കലാമത്സരങ്ങളിൽ പങ്കെടുത്തു. കാഴ്ചപരിമിതികൾ, അംഗപരിമിതികൾ, മാനസിക വൈകല്യമുള്ള വരും മത്സരത്തിൽ പങ്കാളികളായി.


സമാപന സമ്മേളനം എം.രാജഗോപാലൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷയായിരുന്നു. ചലച്ചിത്ര നടൻ പി.പി.കുഞ്ഞികൃഷ്ണൻ, കെ.ശകുന്തള, സി.ജെ.സജിത്ത്, കെ.മണികണ്ഠൻ, സി.കെ.അരവിന്ദാക്ഷൻ, രാജൻ പെരിയ, എ.വി.ശിവപ്രസാദ്, ഷിനോജ് ചാക്കോ, ഫാത്തിമത്ത് ഷംന എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!