KSDLIVENEWS

Real news for everyone

കാസര്‍ഗോഡ് പത്തൊമ്ബതുകാരിയെ ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ച കേസ്; ഇടനിലക്കാരിയായ യുവതി അറസ്റ്റില്‍.

SHARE THIS ON

കാസര്‍ഗോഡ് : പത്തൊമ്ബതുകാരിയെ ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ച കേസില്‍ ഇടനിലക്കാരിയായി നിന്ന യുവതി അറസ്റ്റില്‍. കാസര്‍കോട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ വാടക ക്വാര്‍ടേഴ്‌സില്‍ താമസിക്കുന്ന ബദിയഡുക്ക പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബിഫാത്വിമ (42) ആണ് അറസ്റ്റിലായത്.

ഉദുമയിലെ ഒരു കേന്ദ്രത്തില്‍ വെച്ചാണ് ഇടനിലക്കാരിയായ ബിഫാത്വിമ പെണ്‍കുട്ടിയെ രണ്ട് യുവാക്കള്‍ക്ക് കൈമാറിയത്. ഇവര്‍ ക്രൈംബ്രാഞ്ചിന്റെ പിടിയിലായിട്ടുണ്ട്. ഇവരുടെ അറസ്റ്റ് വേഗം തന്നെ ഉണ്ടാകുമെന്നാണ് സൂചന. കാസര്‍കോട് വനിതാ സെലില്‍ നിന്നും ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്ത ശേഷമുള്ള ആദ്യ അറസ്റ്റ് ആണ് ബീഫാത്വിമയുടേത്.

-മകളുടെ നഗ്നവിഡിയോ പ്രചരിപ്പിച്ചത് ചോദ്യംചെയ്ത ബിഎസ്‌എഫ് ജവാനെ തല്ലിക്കൊന്നു

നേരത്തെ ബദിയഡുക്ക പോലീസ് സ്റ്റേഷന്‍ പരിധിയിലെ സ്ഥിരം താമസക്കാരിയായിരുന്ന ബീഫാത്വിമ സെക്‌സ് റാകറ്റിലെ പ്രധാന ഇടനിലക്കാരിയാണെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. ഇവര്‍ 19കാരിയെ കൂടാതെ നിരവധി പെണ്‍കുട്ടികളെ ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കിയിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ടെങ്കിലും മറ്റു സംഭവങ്ങളിലൊന്നും പരാതിയില്ലാത്തതിനാല്‍ 19കാരിയെ പീഡിപ്പിച്ച കേസില്‍ മാത്രമാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!