KSDLIVENEWS

Real news for everyone

കോവിഡ് കാലത്തും എസ് എസ് എഫ് നടത്തുന്ന സാഹിത്യോത്സവുകൾ വിദ്യാർത്ഥികൾക്ക് നൽകുന്നത് മികച്ച അവസരം –
കുമ്പോൽ തങ്ങൾ

SHARE THIS ON

അതിജീവിനത്തിന് കരുത്ത് പകർന്ന്
എസ് എസ് എഫ് കാസർകോട് ജില്ലാ സാഹിത്യോത്സവ് നാളെ സമാപിക്കും
……….
കാസർകോട്: കോവിഡ് ഭീതി വിട്ടൊഴിയാതെ പിന്തുടരുമ്പോഴും വിദ്യാർത്ഥികളിലെ സർഗ്ഗവാസനകളെ പരിപോഷിക്കുന്നതിനായി എസ് എസ് എഫ് സംഘടിപ്പിക്കുന്ന സാഹിത്യോത്സവ് അതിജീവന ശ്രമങ്ങൾക്ക് കരുത്ത് പകരുന്നു.
27 വർഷങ്ങളായി എസ് എസ് എഫ് നടത്തി വരുന്ന സാഹിത്യോത്സവ് ഈ വർഷം ഓൺലൈനായാണ് സംഘടിപ്പിച്ചത്.
ആധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി യൂണിറ്റ് മുതൽ ജില്ല വരെയുള്ള ഘടകങ്ങൾ മികച്ച രീതിയിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത്.
ജില്ലയിലെ വിവിധ കാമ്പസുകളിലെ മത്സരികളും സാഹിത്യോത്സവ് മത്സര രംഗത്ത് മികച്ച സാന്നിദ്ധ്യമാണ് അറിയിക്കുന്നത്.
വെള്ളിയാഴ്ച തുടങ്ങിയ സാഹിത്യോത്സവ് നാളെ വൈകുന്നേരം സമാപിക്കും.
സമാപന സംഗമം
സയ്യിദ് മുനീറുൽ അഹ്ദലിൻ്റെ അദ്ധ്യക്ഷതയിൽ പള്ളംങ്കോട് അബ്ദുൽ ഖാദർ മദനി ഉദ്ഘാടനം ചെയ്യും.
ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി വിജയികൾക്കുള്ള ട്രോഫി സമ്മാനിക്കും.
സി എൻ ജാഫർ സാദിഖ് അനുമോദന പ്രഭാഷണം നടത്തും.
സുലൈമാൻ കരിവെള്ളൂർ, ബഷീർ പുളിക്കൂർ, അശ്രഫ് സഅദി ആരിക്കാടി, ജാഫർ സാദിഖ് ആവള, സയ്യിദ് ഹാമിദ് അൻവർ, മൂസ സഖാഫി കളത്തൂർ, ഉമർ സഖാഫി കർന്നൂർ, അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിക്കും.

ശക്കീർ എം ടി പി സ്വാഗതവും അബ്ദു റഹ്മാൻ എരോൽ നന്ദിയും പറയും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!