KSDLIVENEWS

Real news for everyone

കുമ്പള ടൗണിലെ കടയിൽ നിന്ന് 1.8 ലക്ഷം രൂപ കവർന്നു

SHARE THIS ON

കുമ്പള:കുമ്പള ടൗണിലെ കടയിൽ നിന്ന് 1.8 ലക്ഷം രൂപ കവർന്നു. കുമ്പള വ്യാപാര ഭവനിൽ പ്രവർത്തിക്കുന്ന കുമ്പളയിലെ അബ്ദുൽ ഖാദറിന്റെ ഉടമസ്ഥതയിലുള്ള എം.എ. സ്റ്റോർസിലാണ് മോഷണം. ഞായറാഴ്ച രാത്രിയോ തിങ്കളാഴ്ച പുലർച്ചെയോ ആണ് കവർച്ച. രാത്രി എട്ടു മണിയോടെ കട പൂട്ടി വീട്ടിൽ പോയ ഉടമസ്ഥർ രാവിലെ ഒമ്പതു മണിയോടെ കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മേശവലിപ്പിൽ സൂക്ഷിച്ച 1,80,000 രൂപ മാത്രമാണ് കൊണ്ടുപോയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പൊലീസിന് വ്യക്തമായത്. സിഗരറ്റുകളും മറ്റും പ്ലാസ്റ്റിക് സഞ്ചിയിലാക്കിയെങ്കിലും എടുക്കാതെയാണ് കടന്നു കളഞ്ഞത്. കുമ്പള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!