KSDLIVENEWS

Real news for everyone

കാസർകോട് തളങ്കര മാലിക് ദീനാർ മഖാം ഉറൂസ് അഞ്ചിന് തുടങ്ങും

SHARE THIS ON

കാസർകോട് : തളങ്കര മാലിക് ദീനാർ വലിയ ജമാഅത്ത് പള്ളിയിലെ ഉറൂസ് അഞ്ചുമുതൽ 15 വരെ നടക്കും. അഞ്ചിന് രാവിലെ 10-ന് നടക്കുന്ന മാലിക് ദീനാർ മഖാം സിയാറത്തിന് മാണിയൂർ അഹമ്മദ് മൗലവി നേതൃത്വം നൽകും. രാത്രി ഏഴിന് നടക്കുന്ന മജ്‌ലിസുന്നൂർ പ്രാർഥനാസദസ്സിന് കോഴിക്കോട് ഖാസി ജമലുല്ലൈലി തങ്ങൾ നേതൃത്വംനൽകും. ഒൻപതിന് ഉറൂസ് സമ്മേളനം കാസർകോട് സംയുക്ത ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ ഉദ്ഘാടനംചെയ്യും.

എട്ടിന് ഉച്ചയ്ക്ക് രണ്ടിന് പ്രവാസി സംഗമം നടക്കും. 10-ന് ഉച്ചയ്ക്ക് രണ്ടിന് ഉലമാ-ഉമറാ സംഗമം നടക്കും. 11-ന് ഉച്ചയ്ക്ക് രണ്ടിന് ചരിത്രസെമിനാർ നടക്കും. 12-ന് വൈകീട്ട് നാലിന് നടക്കുന്ന സനദ് ദാന സമ്മേളനം ദാറുൽഹുദാ ഇസ്‌ലാമിക് സർവകലാശാല ചാൻസലർ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്യും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ സനദ് ദാന പ്രഭാഷണം നടത്തും.

14-ന് രാത്രി ഒൻപതിന് നടക്കുന്ന സമാപന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനംചെയ്യും. 15-ന് സുബഹി നിസ്കാരത്തിനുശേഷം നടക്കുന്ന അന്നദാനത്തോടെ ഉറൂസ് സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!