KSDLIVENEWS

Real news for everyone

കീറ്റോ ഡയറ്റിൽ വൃക്ക തകരാറിലായ യുവ നടി അന്തരിച്ചു

SHARE THIS ON

ബെംഗളൂരു: കീറ്റോ ഡയറ്റ് എടുത്തതിനു പിന്നാലെ വൃക്ക തകരാറിലായ ബംഗാളി നടി മിഷ്തി മുഖര്‍ജി (27) അന്തരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവര്‍ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. മേം കൃഷ്ണ ഹൂം, ലെെഫ് കി തോ ലഗ് ഗയീ എന്ന തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും മിഷ്തി വേഷമിട്ടിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാന്‍ കീറ്റോ ഡയറ്റിലായിരുന്നു മിഷ്തിയെന്നും തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്നങ്ങള്‍ മരണത്തിലേക്ക് നയിക്കുകയുമായിരുന്നുവെന്നാണ് കുടുംബാംഗങ്ങളുടെ വെളിപ്പെടുത്തല്‍.

കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് ഗണ്യമായി കുറച്ച്‌ മിതമായ അളവില്‍ പ്രോട്ടീനുകളും കൊഴുപ്പും അടങ്ങിയ ഭക്ഷണമാണ് കീറ്റോ ഡയറ്റില്‍ ഉള്‍പ്പെടുന്നത്.ശരീരത്തില്‍ അടിഞ്ഞുകൂടിയ കൊഴുപ്പ് വളരെ ചുരുങ്ങിയ സമയംകൊണ്ട് കുറയ്ക്കാന്‍ സാധിക്കുന്ന ഒരു ഡയറ്റ് പ്ലാന്‍ ആണിത്. സെലിബ്രിറ്റികളുടെ ഡയറ്റ് എന്നാണ് കീറ്റോ ഡയറ്റ് അറിയപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!