KSDLIVENEWS

Real news for everyone

മതേതര കുപ്പായത്തിൻ്റെ ജാള്യത ജനം തിരിച്ചറിഞ്ഞു – ഡോ.എ.പി.അബ്ദുൽ ഹകീം അസ്ഹരി

SHARE THIS ON


വിദ്യാനഗർ : സമസ്ത രൂപീകൃതമാകാൻ ഹേതുവായിത്തീർന്ന വിരുദ്ധാശയ പ്രസ്ഥാനങ്ങളെല്ലാം കാലാന്തരപ്പെട്ടു കൊണ്ടിരിക്കുമ്പോൾ മതേതരത്വത്തിൻ്റെ കുപ്പായമണിത്ത് ഇs വഴികളിലൂടെ നുഴഞ്ഞു കയറാനുള്ള ആസൂത്രിതമായ നീക്ക ങ്ങൾ പൊതുജനം തിരിച്ചറിയുകയും അവരുടെ മതേതര മുഖം കാപട്യമാണെന്ന് ബോധ്യമാവുകയും ചെയ്തിരിക്കുകയാണെന്ന് എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.അബ്ദുൽ ഹക്കീം അസ്ഹരി പറഞ്ഞു .കാസർകോട് സോൺ യൂത്ത് കൗൺസിൽ ചെട്ടുംകുഴി മർകസുസ്സആദയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സോൺ പ്രസിഡൻ്റ് അബ്ദുൽ റസാഖ് സഖാഫി കോട്ടക്കുന്ന് അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. അബൂബക്കർ കാമിൽ സഖാഫി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സംസ്ഥാന സെക്രട്ടറി ബഷീർ പുളിക്കൂർ പദ്ധതി പ്രഖ്യാപനവും കരീം മാസ്റ്റർ ദർബാർകട്ട പ്രമേയ പ്രഭാഷണവും നടത്തി. അലവി തങ്ങൾ ചെട്ടുംകുഴി,
മുഹമ്മദ്‌ ടിപ്പു നഗർ, ഇത്തിഹാദ് മുഹമ്മദ്‌ ഹാജി, എ എം മഹമൂദ്, ശാഫി സഖാഫി സംബന്ധിച്ചു അഹ്മദ് സഅദി സ്വാഗതവും മുനീർ എർമാളം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!