ടാറ്റാ ആസ്പത്രിയുടെ സ്ഥലത്ത് സ്പെഷ്യാലിറ്റി ആസ്പത്രി വരുന്നു; ഇത് സംബന്ധിച്ച് ധാരണയായതായി ആരോഗ്യമന്ത്രി

കാഞ്ഞങ്ങാട് : തെക്കിലിലെ ടാറ്റാ ആസ്പത്രിയുടെ സ്ഥലത്ത് സ്പെഷ്യാലിറ്റി ആസ്പത്രി വരുന്നു. ഇതുസംബന്ധിച്ച് ധാരണയായതായി ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. നിലവിലുള്ള താത്കാലിക ആസ്പത്രി പൊളിച്ചുമാറ്റി വേണോ അല്ലെങ്കിൽ അനുബന്ധമായി പുതിയ കെട്ടിടം പണിയണമോയെന്നതെല്ലാം ആരോഗ്യവകുപ്പിന്റെ ടെക്നിക്കൽ കമ്മിറ്റിയുടെ പരിശോധനയ്ക്കുശേഷം തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
തെക്കിൽ വില്ലേജിൽ അഞ്ചേക്കർ ഭൂമിയാണ് ഈ ആസ്പത്രിക്കായി നൽകിയത്. റവന്യൂവകുപ്പിന്റെ അധീനതയിലുള്ള ഭൂമി ഇതുവരെ ആരോഗ്യവകുപ്പിന് കൈമാറിക്കിട്ടിയിട്ടില്ല. ഇതിന്റെ നടപടിക്രമങ്ങൾ നടക്കുകയാണ്. സ്ഥലം കൈമാറിക്കിട്ടിയാൽ ഒട്ടും വൈകാതെ സ്പെഷ്യാലിറ്റി ആസ്പത്രിക്ക് തറക്കല്ലിടുമെന്ന് മന്ത്രി പറഞ്ഞു.
കോവിഡ് കാലത്ത് 60 കോടി രൂപ ചെലവഴിച്ച് ടാറ്റയാണ് ഇവിടെ ആസ്പത്രി പണിതത്. സ്ഥലവും അനുബന്ധസൗകര്യങ്ങളും സർക്കാർ അനുവദിച്ചു. 121 കാബിനുകളിലായി കട്ടിലും കിടക്കയും സജ്ജമാക്കുകയാണ് ചെയ്തത്. 200-ലേറെപ്പേരെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യമുണ്ടിവിടെ. കേന്ദ്രീകൃത പ്രാണവായു വിതരണസംവിധാനം, കുടിവെള്ളസൗകര്യം 24 മണിക്കൂറും വൈദ്യുതി മുടങ്ങാതിരിക്കാനുള്ള സജ്ജീകരണങ്ങൾ, പ്രത്യേക വൈദ്യുതിലൈൻ, റോഡ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ഇവിടെയുണ്ട്. ദീർഘകാലം നില നിൽക്കുന്നതല്ല ഈ കാബിനുകൾ. അതിനാൽ ഇതു പൊളിച്ചുമാറ്റേണ്ടിവരുമെന്ന സൂചനയും മന്ത്രി നൽകി.അമ്മയും കുഞ്ഞും ആസ്പത്രി മാർച്ചിൽ തുറക്കുമെന്ന് ആരോഗ്യമന്ത്രി

