കാസർകോട് മെഡിക്കൽ കോളേജ് ആശുപത്രി സംവിധാനം ആറ് മാസത്തിനകം തുടങ്ങും -മന്ത്രി വീണാ ജോർജ്

ഉക്കിനടുക്കയിലെ കാസർകോട് ഗവ. മെഡിക്കൽ കോളേജിന്റെ ആസ്പത്രി സംവിധാനം ആറുമാസത്തിനകം തുടങ്ങുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. അക്കാദമിക് കെട്ടിടം പണി പൂർത്തിയായി. ഹോസ്റ്റലിന്റെ നിർമാണം നടക്കുന്നു. ആസ്പത്രി ബ്ലോക്ക് നിർമാണം ഏറ്റെടുത്ത കരാറുകാരന് 11 കോടി രൂപ കൊടുക്കാനുണ്ടായിരുന്നു. ഇതിൽ മൂന്നരക്കോടി രൂപ നൽകി. ബാക്കിത്തുക കൂടി നൽകും. ഇക്കാര്യം അറിയിച്ചതിനെ തുടർന്ന് പ്രവൃത്തി തുടരാമെന്ന് കരാറുകാരൻ അറിയിച്ചിട്ടുണ്ട്. വൈദ്യുതീകരണത്തിനായി കിഫ്ബി 160 കോടി രൂപ നേരത്തേ അനുവദിച്ചിട്ടുണ്ട് -മന്ത്രി പറഞ്ഞു.

