KSDLIVENEWS

Real news for everyone

വെള്ളക്കരം കൂട്ടുമെന്ന LDF കണ്‍വീനറുടെ പ്രഖ്യാപനം നിയമവിരുദ്ധം, ജനങ്ങളോടുള്ള വെല്ലുവിളി-സുരേന്ദ്രന്‍

SHARE THIS ON

തിരുവനന്തപുരം: എല്‍.ഡി.എഫ്. യോഗത്തില്‍ വെള്ളക്കരം കൂട്ടാനുള്ള തീരുമാനമെടുത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. എല്‍.ഡി.എഫ്. കണ്‍വീനര്‍ വാര്‍ത്താസമ്മേളനം നടത്തി വെള്ളക്കരം കൂട്ടുമെന്ന് പ്രഖ്യാപിച്ചത് ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവുമാണ്. മന്ത്രിസഭായോഗം ചേര്‍ന്നല്ല മറിച്ച് പാര്‍ട്ടി കമ്മിറ്റി ചേര്‍ന്നാണ് കേരളത്തില്‍ ഭരണകാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.

വെള്ളക്കരം കൂട്ടുന്നതോടെ സാധാരണക്കാരന് 200 രൂപ മുതല്‍ പ്രതിമാസ വര്‍ധനവുണ്ടാകും. ഇടതുപക്ഷ യോഗത്തില്‍ നിരക്ക് വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം മുന്നോട്ട് വെച്ച മന്ത്രി റോഷി അഗസ്റ്റിന്‍, സത്യപ്രതിഞ്ജാ ലംഘനമാണ് നടത്തിയിരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ജീവിത സാഹചര്യം ദുസ്സഹമായ സംസ്ഥാനത്ത് ജനങ്ങളുടെ മേല്‍ അമിതഭാരം കെട്ടിവെക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്. ഇനി ഒന്നിനും വിലകൂട്ടില്ലെന്ന് പറഞ്ഞ് അധികാരത്തില്‍ എത്തിയ ഇടതുസര്‍ക്കാര്‍ വിലകൂട്ടാത്തതായിട്ട് ഒന്നുമില്ലെന്ന അവസ്ഥയാണുള്ളതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!