KSDLIVENEWS

Real news for everyone

ആൺസുഹൃത്തിന്റെ മുന്നില്‍വച്ച് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; തമിഴ്നാട്ടിൽ അഞ്ചുപേർ അറസ്റ്റിൽ

SHARE THIS ON

ചെന്നൈ: തമിഴ്നാട്ടിൽ സഹപാഠിയായ ആൺസുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിച്ച വിദ്യാർഥിനിയെ ആറംഗ സംഘം തടഞ്ഞുനിർത്തി കൂട്ടബലാത്സംഗം ചെയ്തു. കാഞ്ചീപുരം ജില്ലയിലാണ് 20കാരിയായ പെൺകുട്ടിയെ ആറുപേർ ചേർന്ന് ആൺസുഹൃത്തിന്റെ മുമ്പിൽവെച്ച് ബലാത്സംഗത്തിനിരയാക്കിയത്.

വ്യാഴാഴ്ച സഹപാഠിയായ ആൺസുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു പെൺകുട്ടി. വഴിയിൽ വെച്ച് മദ്യപിച്ച്, മാസ്ക് ധരിച്ചെത്തിയ രണ്ടുപേർ ഇവരെ തടഞ്ഞു നിർത്തുകയായിരുന്നു. തുടർന്ന് ആൺസുഹൃത്തിനെ മർദിച്ച ശേഷം കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി പെൺകുട്ടിയെ വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോവുകയായിരുന്നു. ഇതിനിടെ ഇവർക്കുപുറമെ നാലുപേർ കൂടി എത്തി. തുടർന്ന് ഒരോരുത്തരായി പെൺകുട്ടിയെ പീഡിപ്പിച്ചതായി മുതിർന്ന പോലീസ് ഓഫീസറെ ഉദ്ധരിച്ച് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു.

പ്രതികളിൽ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആറാമന് വേണ്ടി പോലീസ് തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!