വിമാനം ലാന്‍ഡ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഇന്ത്യന്‍ യാത്രക്കാരന്‍ ലൈവ് സംപ്രേഷണം തുടങ്ങി; ആളുകളുടെ സന്തോഷം പൊടുന്നനെ നിലവിളിയായി മാറി

വിമാനം ലാന്‍ഡ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഇന്ത്യന്‍ യാത്രക്കാരന്‍ ലൈവ് സംപ്രേഷണം തുടങ്ങി; ആളുകളുടെ സന്തോഷം പൊടുന്നനെ നിലവിളിയായി മാറുന്നത് ലൈവയി ഫേസ്‌ബുക്കില്‍ എത്തി; കെട്ടിടങ്ങള്‍ക്കിടയിലൂടെ നീങ്ങീ ഇടിച്ചു തകര്‍ന്ന വിമാനത്തിലെ 72 ല്‍ 69 പേരും മരിച്ചെന്ന് സ്ഥിരീകരണം; ദുരന്തമുണ്ടായത് പുതിയ വിമാനത്താവളത്തില്‍ ഒരു ദുരന്തത്തിന്റെ തത്സ്മയ ദൃശ്യങ്ങള്‍ ആളുകള്‍ കണ്ടിരിക്കുക ഒരുപക്ഷെ ഇതാദ്യമായിട്ടായിരിക്കും. ജീവിത്തിന്റെ അര്‍ത്ഥശൂന്യത വെളിവാക്കുന്ന വിധത്തില്‍ അഹ്ലാദത്തിന്റെ നിമിഷങ്ങള്‍ പൊടുന്നനെ കൂട്ടക്കരച്ചിലിലേക്ക് വഴിമറുന്നതും ഒരുപക്ഷെ ഇതാദ്യമായിട്ടായിരിക്കും ജനങ്ങള്‍ തത്സമയം കണ്ടിരിക്കുക. കുറഞ്ഞത് 69 പേരെങ്കിലും മരിച്ച നേപ്പാളിലെ വിമന അപകടത്തിന്റെ അവസാന നിമിഷങ്ങള്‍ യാത്രക്കാരില്‍ ഒരാള്‍ ഫേസ്‌ബുക്കില്‍ ലൈവ് ആയി സംപ്രേഷണം ചെയ്തിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പൊക്കാറാ നഗരത്തിലെ പുതിയതായി ആരംഭിച്ച വിമാനത്താവളത്തിലേക്ക് വിമാനം പറന്നിറങ്ങുമ്ബോള്‍ അതിന്റെ അകത്തെ ദൃശ്യങ്ങളാണ് ഈ വീഡിയോയില്‍ ദൃശ്യമാകുന്നത്. ഇന്ത്യാക്കാരനായ സോനു ജൈസ്വാള്‍ എടുത്ത വീഡിയോയില്‍, വീടുകള്‍ക്ക് മുകളിലൂടെ വിമാനം പറന്നിറങ്ങുമ്ബോള്‍ അതിനുള്ളിലെ യാത്രക്കാര്‍ പരസ്പരം പുഞ്ചിരി കൈമാറുന്നത് കണാം. ജെയ്സ്വാളിന്റെ തോളിനു മുകളിലായി യതി എയര്‍ലൈന്‍സിന്റെ ലോഗോയും ദൃശ്യമാണ്. അതുപോലെ വിമാനത്തിനകത്തെ ട്രേയുടെ മേല്‍ ഒരു നേപ്പാളി ഇന്‍ഷുറന്‍സ് കമ്ബനിയുടെ പരസ്യവും കാണാം.
ആസ്വാദ്യകരമായ മുഹൂര്‍ത്തങ്ങള്‍ പകര്‍ത്തുന്നതിനിടയില്‍ ക്യാമറ ശക്തമായി കുലുങ്ങുകയാണ്. പിന്നീട് യാത്രക്കാരുടെ കൂട്ടനിലവിളി ഉയരുന്നു. പിന്നീട് അത് ശക്തമായി തെറിക്കുന്നു. അവസാനം ഫ്രെയിമില്‍ മുഴുവന്‍ അഗ്‌നിനാളങ്ങള്‍ പ്രത്യക്ഷപ്പെടുകയാണ്. ജെയ്സ്വാളിന്റെ ഒരു ബന്ധുവുമായി സംസാരിച്ച് അയാള്‍ ഈ വിമാനത്തില്‍ ഉണ്ടായിരുന്നതായി ടൈംസ് ഓഫ് ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്.
വിമാനം ഇറങ്ങുന്ന സമയത്ത് സോനു ജെയ്സ്വാള്‍ ഫേസ്‌ബുക്കില്‍ ലൈവില്‍ വന്നതായി അയാളുടെ ബന്ധും രജത് ജെയ്സ്വാള്‍ സ്ഥിരീകരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. സോനുവും ഒപ്പമുണ്ടായിരുന്ന ഇന്ത്യാക്കാരായ മൂന്ന് സുഹൃത്തുക്കളും വളരെയധികം ആഹ്ലാദവാന്മാരായിട്ടായിരുന്നു കാണപ്പെട്ടതെന്നും ആ റിപ്പോര്‍ട്ടില്‍ പാറയുന്നു. സന്തോഷത്തിന്റെ ആ മുഹൂര്‍ത്തങ്ങളിലാണ് ഫ്രെയിമില്‍ അഗ്‌നിനാളങ്ങള്‍ വന്ന് നിറയുന്നത് എന്നും ബന്ധു പറയുന്നു.
നേപ്പാള്‍ തലസ്ഥാനമായ കഠ്മണ്ഡുവില്‍ നിന്നും പൊഖാറയിലേക്കുള്ള അരമണിക്കൂര്‍ സര്‍വ്വീസ് നടത്തിയിരുന്ന യതി എയര്‍ലിന്‍സിന്റെ ഇരട്ട എഞ്ചിന്‍ എ ടി ആര്‍ 72 വിമാനമായിരുന്നു അപകടത്തില്‍ പെട്ടത്. മൊത്തം 72 പേരായിരുന്നു ആ വിമാനത്തില്‍ ഉണ്ടായിരുന്നത്. അതില്‍ 15 പേര്‍ വിദേശികളായിരുന്നു. ചുരുങ്ങിയത് 69 പേരെങ്കിലും മരണമടഞ്ഞതായി സ്ഥിരീകരിച്ചിട്ടുണ്ട്. അപകട കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല എന്നാണ് നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ അഥൊറിറ്റി പറയുന്നത്.
താഴ്ന്നു വന്ന വിമാനം അന്തരീക്ഷത്തില്‍ ഇളകിയാടുന്നത് വീടിന്റെ ടെറസിന്മേല്‍ ഇരുന്ന കണ്ടതായി ഒരു ദൃക്സാക്ഷി പറഞ്ഞു. അപകടം നടന്ന സ്ഥലത്ത് കനത്ത പുകയുയര്‍ന്നത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ പ്രതിബന്ധം സൃഷ്ടിച്ചതായി സംഭവസ്ഥലത്തേക്ക് എത്തിയ മറ്റൊരു പ്രദേശവാസിയും പറഞ്ഞു. മാത്രമല്ല, അഗ്‌നിനാളങ്ങള്‍ക്ക് കനത്ത ചൂടായതിനാല്‍ ആര്‍ക്കും അതിനടുത്തേക്ക് പോകാന്‍ കഴിയുമായിരുന്നില്ല എന്നും അയാള്‍ പറഞ്ഞു. അകത്തു നിന്ന് രക്ഷിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള നിലവിളി ഉയരുന്നുണ്ടായിരുന്നെങ്കിലും നിസ്സഹായരായി നില്‍ക്കുവാനെ തങ്ങള്‍ക്ക് കഴിഞ്ഞുള്ളു എന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.
വിമാനത്തിന്റെ ഒരു ഭാഗംകുന്നിന്‍ ചരുവിലണ്. മറ്റൊരുബ് ഭാഗ്മ് സേതി നദിയുടെ ഇടുക്കിലേക്ക് പതിക്കുകയായിരുന്നു. പല മൃതദേഹങ്ങളും തിരിച്ചറിയാന്‍ ആകാത്ത വിധം കരിഞ്ഞിരുന്നു. പ്രമുഖ റഷ്യന്‍ ട്രാവല്‍ ബ്ലോഗറായ എലെന ബാന്‍ഡുറുവും മരണമടഞ്ഞവരില്‍ ഉള്‍പ്പെടുന്നു. മറ്റു മൂന്ന് റഷ്യക്കാരും മരണമടഞ്ഞവരില്‍ ഉള്‍പ്പെടുന്നു. അഞ്ച് ഇന്ത്യാക്കാര്‍ ഉള്‍പ്പടെ 15 വിദേശികളായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്.

