KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് പോക്‌സോ കേസുകളില്‍ വന്‍ വര്‍ധന; ഏറ്റവും കൂടുതല്‍ കേസുകള്‍ തിരുവനന്തപുരത്ത്

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്ത് പോക്‌സോ കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞ വര്‍ഷം 4215 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്‌. ഏറ്റവും കൂടുതല്‍ കേസുകള്‍ തിരുവനന്തപുരത്തും ഏറ്റവും കുറവ് കേസുകള്‍ വയനാട് ജില്ലയിലുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്ത് 530 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വയനാട്ടില്‍ 168 കേസുകളുമാണുള്ളത്. സംസ്ഥാനത്ത് മിക്ക കുട്ടികളും പീഡനത്തന് ഇരയാകുന്നത് സ്വന്തം വീട്ടില്‍ വച്ചോ അയല്‍ വീടുകളില്‍ വച്ചോ ആണ്.

കഴിഞ്ഞ കാലങ്ങളിലെ കേസുകള്‍ പരിശോധിക്കുമ്ബോള്‍ പെണ്‍കുട്ടികള്‍ക്ക് സമാനമായി ആണ്‍ കുട്ടികളും ക്രൂര പീഡനത്തിന് ഇരയാകുന്നു എന്നാണ് കണ്ടെത്തല്‍. 2018 മുതലുള്ള പൊലീസിന്റെ കണക്കുകള്‍ പരിശോധിച്ചാല്‍ ഓരോ വര്‍ഷവും സംസ്ഥാനത്ത് പീഡനത്തിന് ഇരയാകുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുള്ളത്. 2018ല്‍ സംസ്ഥാനത്ത് 3161 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2019ല്‍ 3640 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. 2020 ല്‍ 3056, 2021ല്‍ 3559, 2022 ല്‍ 4215 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!