കല്യാണത്തിനും ഹണിമൂണിനും കേരളത്തിലേക്ക് വരൂ’; നൂതനമായ ടൂറിസം പദ്ധതികളുമായി കേരളം

ആഗോള പുരസ്‌കാരങ്ങളുടെയും നേട്ടങ്ങളുടെയും മികവില്‍ പുതിയ പദ്ധതികളും പരിപാടികളുമായി സഞ്ചാരികളെ ആകര്‍ഷിക്കാനൊരുങ്ങി കേരള വിനോദസഞ്ചാര വകുപ്പ്.
വിവാഹവും മധുവിധുവുമുള്‍പ്പെടെയുള്ളവയ്ക്ക് ലക്ഷ്യസ്ഥാനങ്ങളും നൂതനമായ ടൂറിസം സര്‍ക്യൂട്ടുകളും അവതരിപ്പിച്ച് സഞ്ചാരികള്‍ക്ക് ഗ്രാമീണജീവിതവും സംസ്‌കാരവും പരിചയപ്പെടുത്തുകയാണ് ലക്ഷ്യം.
വിദേശികളുള്‍പ്പെടെയുള്ള സഞ്ചാരികളെ സംസ്ഥാനത്തേക്കെത്തിക്കാനായി ഡല്‍ഹിയില്‍ ‘കേരള ടൂറിസം പാര്‍ട്ണര്‍ഷിപ്പ് മീറ്റ് 2022-23’ സംഘടിപ്പിച്ചു. കേരളത്തെ ഗ്ലോബല്‍ വെഡ്ഡിങ് ഡെസ്റ്റിനേഷനായും ഹണിമൂണ്‍ ഡെസ്റ്റിനേഷനായും പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികള്‍ക്ക് വകുപ്പ് തുടക്കമിട്ടതായി ടൂറിസം അധികൃതര്‍ പറഞ്ഞു. ഒപ്പം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയിട്ടുള്ള കാരവന്‍ ടൂറിസം വ്യാപിപ്പിക്കും.
കൊച്ചി-മുസിരിസ് ബിനാലെ ആഭ്യന്തര, അന്താരാഷ്ട്ര വിപണികളില്‍ കേരളത്തിന്റെ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളെ അടയാളപ്പെടുത്തുന്ന പ്രധാന വേദിയാണ്

