കുമ്പോല്‍ തങ്ങള്‍ ഉറൂസിനു പ്രൗഢമായ തുടക്കം

“കുമ്പള :പാപ്പം കോയ നഗറില്‍ തിങ്ങി നിറഞ്ഞ വിശ്വാസികളുടെ കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന തക്ബീര്‍ ധ്വനികള്‍ക്കിടെ കലിമത്തു തൗഹീദ് ആലേഖനം ചെയ്ത ഹരിത പതാക പ്രമുഖ സൂഫി വര്യന് കുമ്പോല്‍ സയ്യിദ് ഉമര്‍ കുഞ്ഞിക്കോയ തങ്ങള്‍ വാനി ലേക്കുയര്ത്തിയതോടെ നാല് ദിവസം നീണ്ടു നില്ക്കുന്ന കുമ്പോല്‍ തങ്ങള്‍ ഉറൂസിനു തുടക്കമായി കുമ്പോല്‍ സയ്യിദ് ആറ്റക്കോയ തങ്ങള്‍, സയ്യിദ് കെ. എസ്. അലി തങ്ങള്‍, ഡോക്ടര്‍. സയ്യിദ് സിറാജ്ജുദ്ദീന്‍ തങ്ങള്‍, സയ്യിദ് ജാഫര്‍ സാദിക്ക് തങ്ങള്‍, രാജ്മോഹന്‍ ഉണ്ണിത്താന് എംപി ,എകെഎം അഷ്റഫ് എംഎല്‍എ ,യൂ ടി ഖാദര്‍ എംഎല്‍എ (കര്‍ണാടക),സയ്യിദലി ബാഫഖി തങ്ങള്‍ ,സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ മുട്ടം ,സയ്യിദ് അതാഉല്ല തങ്ങള്‍ ,യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് മിഥുന് റായ് ,വ്യവസായ പ്രമുഖരായയഹ്യ തളങ്കര ,ലത്തീഫ് ഉപ്പളഗേറ്റ് തുടങ്ങി മത സാമൂഹ്യ രാഷ്ട്രീയ വ്യവസായ മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു ഇന്നു മുതല്‍ മൂന്നു ദിവസങ്ങളിലായി മൗലിദ്, സ്വലാത്ത്, റാതീബ്, ദുആ മജ്ലിസുകള് നടക്കും ഞായറാഴ്ച അന്നദാനത്തോടെ സമാപിക്കും.ഉറൂസ് നഗരിയില്‍ യെനെപ്പോയ മെഡിക്കല്‍ ടീം ഏര്‍പ്പെടുത്തിയ ഫസ്റ്റ് എയ്ഡ് സെന്റര്‍ ഡോ :സയ്യിദ് സിറാജുദ്ദീന് തങ്ങള്‍ ഉത്ഘാടനം ചെയ്തു.യെനെപോയ മെഡിക്കല്‍ കോളേജ് പ്രതിനിധി മുസ്തഫ പങ്കെടുത്തു” http://kasaragodchannel.com/?p=232294#:~:text=%E0%B4%95%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%B3%20%3A%E0%B4%AA%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%82%20%E0%B4%95%E0%B5%8B%E0%B4%AF%20%E0%B4%A8%E0%B4%97%E0%B4%B1%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D%20%E0%B4%A4%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B4%BF%20%E0%B4%A8%E0%B4%BF%E0%B4%B1%E0%B4%9E%E0%B5%8D%E0%B4%9E,%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B4%BF%E0%B4%A8%E0%B4%BF%E0%B4%A7%E0%B4%BF%20%E0%B4%AE%E0%B5%81%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%AB%20%E0%B4%AA%E0%B4%99%E0%B5%8D%E0%B4%95%E0%B5%86%E0%B4%9F%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81

