42-ാമത് സംസ്ഥാന സബ്ജൂനിയര്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്: കാസര്‍കോടിന് കിരീടം

“കാസര്‍കോട്: എറണാകുളം മഹാരാജാസ് ഗ്രൗണ്ടില്‍ വെച്ച് 42-ാമത് സംസ്ഥാന സബ്ജൂനിയര്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ഫൈനല്‍ മത്സരത്തില്‍ തൃശ്ശൂര്‍ ജില്ലയെ 3 പൂജ്യത്തിന് പരാജയപ്പെടുത്തി കാസര്‍കോട് കിരീടം ചൂടി. അബ്ദുല്ല റൈഹാന്‍ രണ്ടു ഗോളും ഷാമില്‍ ഒരു ഗോളും കാസര്‍കോടിന് വേണ്ടി നേടി. അഞ്ചു കളികളില്‍ 9 ഗോള്‍ നേടിയ കാസര്‍കോടിന്റെ അബ്ദുള്ള റൈഹാന്‍ ആണ് ടൂര്‍ണ്ണമെന്റ് ടോപ് സ്‌കോറര്‍”

