KSDLIVENEWS

Real news for everyone

കേരളത്തിന്റെ വികസനത്തിന് മുന്‍‌തൂക്കം; പ്രധാനമന്ത്രിയുമായും നല്ല ബന്ധമാണ്; കെ വി തോമസ്

SHARE THIS ON

കെരളത്തിന്റെ വികസനത്തിനാണ് മുന്‍‌തൂക്കാമെന്ന് കെ വി തോമസ്. അനുഭവവും പരിചയസമ്ബത്തും പ്രയോജനപ്പെടുത്തുന്ന വിധത്തില്‍, മുഖ്യമന്ത്രിയുടെ നിര്‍ദേശത്തോടെ കാര്യങ്ങള്‍ നടപ്പിലാക്കുകയാണ് ലക്ഷ്യമെന്ന് കെ വി തോമസ് പറഞ്ഞു. അത് ആത്മാര്‍ത്ഥതയോടുകൂടി നിര്‍വഹിക്കും. കെ വി തോമസിന് കാബിനറ്റ് റാങ്കോടെ നിയമനം നല്‍കിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.(kv thomas response on government s special representative in delhi) ‘മുരളീധരനോട് മറുപടി പറയാനില്ല. കോണ്‍ഗ്രസില്‍ നിന്നും അപമാനിച്ചാണ് പുറത്താക്കിയത്. ഞാന്‍ അറിയാതെയാണ് എന്നെ മാറ്റിയത്. വികസന കാര്യങ്ങളില്‍ എല്ലാവരും മുന്നോട്ട് പോകണം. കേരളത്തിന് കിട്ടേണ്ട സഹായം കേന്ദ്രത്തില്‍ നിന്നും എത്തിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശത്തോടെ കാര്യങ്ങള്‍ നടപ്പിലാക്കും. ഇന്നലെ മുഖ്യമന്ത്രിയെ കണ്ടിരുന്നു, ആ ഘട്ടത്തില്‍ ഇക്കാര്യം സംസാരിക്കുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് മന്ത്രിസഭാ തീരുമാനം വന്നത്. പ്രധാനമന്ത്രിയുമായും നല്ല ബന്ധമാണെന്നും’- അദ്ദേഹം കൂട്ടിച്ചെര്‍ത്തു. അടിമാലിയില്‍ വഴിയില്‍ കിടന്നുകിട്ടിയ മദ്യം കഴിച്ച്‌ ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍ കെ വി തോമസ് ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ പ്രത്യേക പ്രതിനിധിയാക്കും. കെ വി തോമസിനെ കോണ്‍ഗ്രസ് പുറത്താക്കി 8 മാസം പിന്നിടുമ്ബോഴാണ് നിയനമം. കോണ്‍ഗ്രസ് നിര്‍ദേശം ലംഘിച്ച്‌ കണ്ണൂരില്‍ നടന്ന സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ നിന്ന് കെ വി തോമസ് പുറത്തേക്ക് പോയത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി കൂടി പങ്കെടുത്ത സിപിഎം വേദിയില്‍ കെ വി തോമസ് എത്തിയിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് തിരിച്ചടി നേരിട്ടതോടെ തോമസിനെതിരെ കോണ്‍ഗ്രസ് പരസ്യപ്രസ്താവനകളുമായി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിന്‍റെ വന്‍വിജയത്തിന് ശേഷം കെ വി തോമസിന്‍റെ കോലം പ്രവര്‍ത്തകര്‍ കത്തിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!