സ്വത്ത് കണ്ടു കെട്ടല്‍: ഹൈക്കോടതിയില്‍ നിന്ന് ഉണ്ടായത് വംശീയ വേര്‍തിരിവുമുള്ള തീരുമാനമെന്ന് വെല്‍ഫയര്‍ പാര്‍ട്ടി

“കോഴിക്കോട്: ഹർത്താലിന്റെ പേരിൽ പോപുലർ ഫ്രണ്ട് മുൻ നേതാക്കളുടെയും പ്രവർത്തകരുടെയും
സ്വത്ത് കണ്ടു കെട്ടനുള്ള ഹൈക്കോടതിയുടെ തീരുമാനം
വിവേചനപരവും വംശീയ വേർതിരിവോടെ ഉള്ളതാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി.
ഫേസ് ബുക്ക് കുറിപ്പിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഹർത്താലിന് മുൻകൂർ അനുമതി വാങ്ങണമെന്ന ഹൈക്കോടതി ഉത്തരവ് വന്നതിനുശേഷം കേരളത്തിൽ നിരവധി ഹർത്താലുകൾ നടന്നിട്ടുണ്ട്. അതിൽ പലതിലും അക്രമവും പൊതുമുതൽ നശിപ്പിക്കലും ഉണ്ടായത് കേരളം കണ്ടതാണ്. അത്തരം ഒരു സംഭവവികാസത്തോടും സ്വീകരിക്കാത്ത കാർക്കശ്യ സമീപനം ഇപ്പോൾ മാത്രം സ്വീകരിക്കുന്നത് അത്ര നിഷ്കളങ്കമായി കാണാൻ കഴിയില്ല’ അദ്ദേഹം കുറിച്ചു

