KSDLIVENEWS

Real news for everyone

മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച്‌ വേവിച്ച്‌ കഴിച്ചു’, അപൂര്‍വങ്ങളില്‍ അപൂര്‍വം; നരബലി കേസില്‍ രണ്ടാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു

SHARE THIS ON

“കൊച്ചി: ഇലന്തൂര്‍ ഇരട്ട നരബലിക്കേസില്‍ രണ്ടാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു. കാലടി റോസ്ലി കൊലപാതക കേസിലാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കൊലപാതകത്തിന് പുറമെ കൂട്ടബലാത്സംഗം, മൃതദേഹത്തോടുള്ള അനാദരവ്, മോഷണം, തെളിവ് നശിപ്പിക്കല്‍, മനുഷൃ കടത്തല്‍ എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. പ്രതികളുടെ അറസ്റ്റ് രേഖപെടുത്തി 89-ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.

ഇലന്തൂരിലെ ഭഗവല്‍ സിങ്ങിന്റെ വീട്ടില്‍ റോസ്‍ലിയെ എത്തിച്ച്‌ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച്‌ വേവിച്ച്‌ കഴിച്ചുവെന്നതാണ് കേസ്. അപൂര്‍വങ്ങളില്‍ അപൂര്‍വമാണ് കേസെന്നും കുറ്റപത്രത്തില്‍ പറയുന്നു. 200 ലധികം സാക്ഷി മൊഴികള്‍,60 ഓളം മഹസറുകള്‍, 130 ലധികം രേഖകള്‍, 50 ഓളം തൊണ്ടി മുതലുകള്‍ എന്നിവയും അന്വേഷണ സംഘം സമര്‍പ്പിച്ചിരുന്നു.

ഇരട്ട നരബലിയില്‍ ആദ്യ കൊലപാതകമായിരുന്നു റോസ്‍ലിയുടെത്. രണ്ടാമത്തെത് തമിഴ് സ്ത്രീയായ പത്മയുടെതാണ്. പത്മയെ കാണാതായെന്ന ബന്ധുക്കളുടെ പരാതിയാണ് നരബലിയെ കുറിച്ച്‌ പുറംലോകം അറിയാനിടയാക്കിയത്. പത്മയെ കൊലപ്പെടുത്തിയതിന്‍റെ കുറ്റപ്പത്രം ഈ മാസം ആറിന് എറണാകുളം മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!