KSDLIVENEWS

Real news for everyone

ഇടുക്കിയില്‍ ദമ്പതികള്‍ വാടകവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍

SHARE THIS ON

ഇടുക്കി : ഇടുക്കി ചെറുതോണിയില്‍ വാടക വീട്ടില്‍ ദമ്ബതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കല സ്വദേശികളായ അജിത് (40), ഷാനി (39) എന്നിവരാണ് മരിച്ചത്. സാമ്ബത്തിക ബാധ്യതയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. ഇടുക്കി മെഡിക്കല്‍ കോളജില്‍ ടൈല്‍ പാകുന്നതിനുള്ള പണികള്‍ക്കായി ഒരാഴ്ച മുമ്ബാണ് ഇരുവരും എത്തിയത്. ബന്ധുക്കള്‍ ഫോണില്‍ വിളിച്ചിട്ട് എടുക്കാതെ വന്നതോടെ താമസ സ്ഥലത്ത് എത്തി പരിശോധന നടത്തി. കതക് തുറക്കാത്തതിനാല്‍ പൊലീസിനെ അറിയിച്ചു. പോലീസെത്തി വാതില്‍ തുറന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദ്ദേഹങ്ങള്‍ക്ക് രണ്ട് ദിവസത്തോളം പഴക്കമുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!