KSDLIVENEWS

Real news for everyone

കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ നടന്നു തളര്‍ന്നു; ഫുട് ഓവര്‍ ബ്രിഡ്ജ് അടച്ചു പൂട്ടിയിട്ട് മാസം രണ്ടാകുന്നു

SHARE THIS ON

കാസര്‍കോട്: കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെ ഫുട് ഓവര്‍ ബ്രിഡ്‌ജ്‌ അടച്ചു പൂട്ടിയിട്ട് മാസം രണ്ടാകുന്നു. ഫുട് ഓവര്‍ ബ്രിഡ്‌ജില്‍ മരങ്ങള്‍ കൊണ്ട് ബ്ലോക്ക് ചെയ്ത ശേഷം ‘ദയവായി യാത്രക്കാര്‍ തെക്കേ അറ്റത്തുള്ള മേല്‍പ്പാലം ഉപയോഗിക്കുക’ എന്നെഴുതി തൂക്കിയിരിക്കുകയാണ് അധികാരികള്‍. ഫുട് ഓവര്‍ ബ്രിഡ്‌ജ്‌ പൂട്ടിയതിനെ തുടര്‍ന്ന് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന യാത്രക്കാര്‍ അനുഭവിക്കുന്നത് ദുരിതമാണ്. എന്നും രാവിലെ മംഗളൂരുവിലേക്കുള്ള ചെറുവത്തൂര്‍ പാസഞ്ചര്‍, കണ്ണൂര്‍ മെമു, മാവേലി ,മലബാര്‍ , തിരുവനന്തപുരം എക്സ്‌പ്രസ് ട്രെയിനുകള്‍ കാസര്‍കോട് എത്തിയാല്‍ സ്റ്റേഷന് പുറത്തുകടക്കാന്‍ ഒന്നാം നമ്ബര്‍ പ്ലാറ്റ് ഫോമിലേക്ക് എത്തിപ്പെടാന്‍ വലിയ കഷ്ടപ്പാടാണ് അനുഭവിക്കുന്നത്. സ്റ്റേഷന് തെക്കേ അറ്റത്തുള്ള മേല്‍പ്പാലം കയറിവേണം പ്രധാന ഗേറ്റില്‍ എത്തുന്നതിന്. ഓവര്‍ ബ്രിഡ്ജ് നിറഞ്ഞുകവിയുന്ന യാത്രക്കാരാണ് എല്ലാ ദിവസവും ഉണ്ടാകുന്നത്. ഫുട് ഓവര്‍ ബ്രിഡ്ജ് കയറി പറ്റാന്‍ കഴിയാത്തവര്‍ രണ്ടു പാളങ്ങള്‍ മുറിച്ചു കടന്നാണ് ഒന്നാം നമ്ബര്‍ പ്ലാറ്റ് ഫോമിലേക്ക് ചാടി കയറുന്നത്. ഇത് വലിയ അപകടമാണ് ക്ഷണിച്ചുവരുത്തുന്നത്. ഹോണ്‍ മുഴക്കാതെ വരെ ട്രെയിനുകള്‍ കടന്നുപോകുമ്ബോള്‍ ട്രെയിന്‍ വരുന്നത് അറിയാതെ പലരും റെയില്‍ പാളം കടക്കുകയാണ്. രോഗികളും പ്രായം ചെന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ 200 മീറ്റര്‍ ഇരുഭാഗത്തേക്കും നടന്നുവേണം പ്രധാന ഗേറ്റില്‍ എത്തിച്ചേരാന്‍. പാളം മുറിച്ചു കടക്കുന്നത് നിയന്ത്രിക്കാനും യാത്രക്കാരെ സഹായിക്കുന്നതിനും റെയില്‍വേ സ്റ്റേഷനില്‍ ആര്‍ .പി.എഫും റെയില്‍വെ പൊലീസും ഏറെ ക്ലേശിക്കുകയാണ്. ടെണ്ടര്‍ എടുക്കാന്‍ ആളില്ലെന്ന് റെയില്‍വേ 20 വര്‍ഷത്തിലേറെ പഴക്കമുള്ളതാണ് കാസര്‍കോട് റെയില്‍വേ സ്റ്റേഷന്റെ വടക്കുഭാഗത്തുള്ള ഫുട് ഓവര്‍ ബ്രിഡ്‌ജ്‌. 25 വര്‍ഷം മുമ്ബ് പടിഞ്ഞാറു ഭാഗത്ത് ഓടിട്ട കെട്ടിടത്തില്‍ ആയിരുന്നു പഴയ റെയില്‍വേ സ്റ്റേഷന്‍ പ്രവര്‍ത്തിച്ചിരുന്നത്. കിഴക്ക് ഭാഗത്ത് റെയില്‍വേ സ്റ്റേഷന്‍ പണിതതിന് ശേഷമാണ് ഇത് നിര്‍മ്മിച്ചത്. ഫുട് ഓവര്‍ ബ്രിഡ്‌ജിന്റെ മദ്ധ്യഭാഗത്തായി ചെറിയൊരു വിടവ് ശ്രദ്ധയില്‍പ്പെട്ടത് എന്‍ജിനിയറിംഗ് വിഭാഗത്തിന്റെ പതിവ് പരിശോധനയില്‍ ആയിരുന്നു. ഓവര്‍ ബ്രിഡ്ജ് പുതുക്കി പണിയാന്‍ പാലക്കാട് കമേഴ്സ്യല്‍ വിഭാഗം ടെണ്ടര്‍ വിളിച്ചിട്ട് ആരും എടുക്കാന്‍ തയ്യാറായില്ല. എസ്റ്റിമേറ്റ് നിരക്ക് കുറഞ്ഞത് കാരണമാണ് കരാറുകാര്‍ തിരിഞ്ഞു നോക്കാതിരുന്നത്. രോഗികളും മറ്റു യാത്രക്കാരും അനുഭവിക്കുന്ന പ്രയാസം റെയില്‍വേ കണ്ടില്ലെന്ന് നടിക്കുകയാണ്. യാത്രക്കാരുടെ തിരക്കില്ലാത്ത സമയത്ത് ഓവര്‍ ബ്രിഡ്ജിന് സപ്പോര്‍ട്ട് തൂണുകള്‍ കൊടുത്ത് തുറന്നു നല്‍കാമെന്ന് പറഞ്ഞവരും മുങ്ങി. യാത്രക്കാരോട് തികഞ്ഞ അനീതിയാണ് റെയില്‍വേ കാണിക്കുന്നത് . നാസര്‍ ചെര്‍ക്കള, കാസര്‍കോട് കെ സ്റ്റഡീസ് ഡയറക്ടര്‍ ട്രെയിനില്‍ സീറ്റ് കിട്ടാതെ നിന്നിട്ടാണ് വരുന്നത്. ഇവിടെ എത്തിയാല്‍ മേല്‍പ്പാലം കടന്നുകിട്ടാന്‍ ഞാണിന്മേല്‍ കളിയാണ്. ഇറങ്ങിയ ഉടനെ മേല്‍പ്പാലം പിടിക്കാന്‍ യാത്രക്കാര്‍ എല്ലാവരും ട്രെയിനിന്റെ പിറകില്‍ ഒരേ സ്ഥലത്ത് തന്നെ കയറുന്നതിനാല്‍ അവിടെയും തിരക്കാണ് . റാം മനോഹര്‍, അദ്ധ്യാപകന്‍ കാസര്‍കോട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!