KSDLIVENEWS

Real news for everyone

ക്രഷര്‍, ക്വാറി ഉടമകളുടെ അനിശ്ചിതകാല സമരം പൂര്‍ണ്ണം പിന്തുണയുമായി കൂടുതല്‍ സംഘടനകള്‍

SHARE THIS ON

കാസര്‍കോട്: അധികാരികളുടെ നിരന്തര പീഡനത്തില്‍ പ്രതിഷേധിച്ച്‌ ക്രഷറുകളും ക്വാറികളും അനിശ്ചിതകാലത്തേക്ക്‌ അടച്ചിട്ടു കൊണ്ടുള്ള സമരം കാസര്‍കോട് ജില്ലയില്‍ പൂര്‍ണ്ണം. ചെറുകിട ക്രഷറുകള്‍ ഉള്‍പ്പെടെ ജില്ലയിലെ 50 ഓളം ക്രഷറുകളും ക്വാറികളും ഇന്നലെ അടഞ്ഞു കിടന്നു. സമരം ശക്തമാക്കുന്നതിന് നിരവധി സംഘടനകള്‍ ഉടമകള്‍ക്ക് പിന്തുണയുമായി രംഗത്ത് വന്നു. പാലക്കുന്നില്‍ ഇന്നലെ വൈകുന്നേരം ചേര്‍ന്ന ആള്‍ കേരള ക്രഷര്‍ ഓണേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി യോഗം ഉടമകളുടെ സമരത്തിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ബി. എം സാദിഖ്‌ അദ്ധ്യക്ഷത വഹിച്ചു. ഇ. സി ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സി. നാരായണന്‍ സമര പരിപാടികള്‍ വിശദീകരിച്ചു. ജില്ലാ രക്ഷാധികാരി നാഗരാജ് കാഞ്ഞങ്ങാട്, ജനറല്‍ സെക്രട്ടറി ഡാവിസ് സ്റ്റീഫന്‍, ജോയിന്റ് സെക്രട്ടറി ടി. കെ ഹനീഫ, ക്രഷര്‍ ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഫാറൂഖ് കാസ്മി, യു. വി ഇഖ്ബാല്‍, കെ. ഭാസ്‌ക്കരന്‍, പി ശിഹാബുദ്ദീന്‍, എം.എ.എച്ച്‌ അഷ്‌റഫ്‌, പി. ബാലകൃഷ്ണന്‍ നായര്‍, കെ. പി അഹമ്മദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പും വിജിലന്‍സ് അധികാരികളും പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ് അധികാരികളും ടിപ്പര്‍, ടോറസ് വാഹനങ്ങള്‍ അകാരണമായി പിടികൂടി വലിയ തുക പിഴ ചുമത്തിയും ലൈസന്‍സ് റദ്ദാക്കുകയും ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് ക്രഷര്‍ ക്വാറി ഉടമകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!