കെ എസ് അബ്ദുല്ല സ്കൂൾ ചെയർമാൻ കെ.എസ് അർഷാദ് ഹൃദയാഘാതം മൂലം അന്തരിച്ചു

കാസർകോട്/തളങ്കര: കെഎസ് അബ്ദുല്ല ഇൻഗ്ലീഷ് മീഡിയം സ്‌കൂള്‍ ചെയർമാനുമായ കെ എസ് അർശാദ് (44) അന്തരിച്ചു. അസുഖത്തെ തുടർന്ന് ബുധനാഴ്ച രാത്രിയോടെ ബെംഗ്ളൂറിലെ ആശുപത്രിയിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്. 44-ാം പിറന്നാൾ ദിനത്തിലാണ് അർശാദ് വിടവാങ്ങിയത്
കാസർകോടിന്റെ സാമൂഹ്യ മണ്ഡലങ്ങളിൽ നിറഞ്ഞുനിന്ന കെ എസ് അർശാദിന്റെ അപ്രതീക്ഷിത മരണം നാടിന് നൊമ്പരമായി. കാസർകോടിന്റെ സമസ്‌ത മേഖലകളിലും കയ്യൊപ്പ് പതിപ്പിച്ച മുസ്ലിം ലീഗ് കാസർകോട് മുന്‍ ജില്ലാ പ്രസിഡണ്ടും വ്യവസായ പ്രമുഖനുമായിരുന്ന കെഎസ് അബ്ദുല്ല – ബീഫാത്വിമ ദമ്പതികളുടെ മകനാണ്.
ഭാര്യ: സുരയ്യ. മക്കൾ: മുഹമ്മദ്, അബ്ദുൽ ഖാദർ, വാഹിദ്.
സഹോദരങ്ങൾ: കെഎസ് ഹബീബ് (ചെയര്‍മാന്‍, മാലിക് ദീനാര്‍ കോളജ് ഓഫ് ഫാര്‍മസി), കെഎസ് അന്‍വര്‍ സാദത്ത് (ചെയര്‍മാന്‍, മാലിക് ദീനാര്‍ ഹോസ്പിറ്റല്‍), ഹനീഫ്, ആഇശ, മറിയം, ഹാജറ, മിസ്‌രിയ, ഖൈറുന്നീസ.

