KSDLIVENEWS

Real news for everyone

മെഡിക്കല്‍ കോളേജിലെ പീഡനം: നടപടിക്ക് ആരോഗ്യമന്ത്രിയുടെ നിര്‍ദേശം, അന്വേഷണസമിതിയെ നിയോഗിച്ചു

SHARE THIS ON

കോഴിക്കോട്: ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ആശുപത്രി ജീവനക്കാരന്‍ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ മെഡിക്കല്‍ കോളേജ് അന്വേഷണ സമിതിയെ നിയമിച്ചു. അഡീഷണല്‍ സൂപ്രണ്ട്, ആര്‍.എം.ഒ, നഴ്‌സിങ് സൂപ്രണ്ട് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. സമിതിയുടെ റിപ്പോര്‍ട്ട് വന്ന ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. പരാതിയില്‍ അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. ശസ്ത്രക്രിയ കഴിഞ്ഞ് സര്‍ജിക്കല്‍ ഐ.സി.യുവിലേക്ക് മാറ്റിയ തന്നെ ആശുപത്രിജീവനക്കാരന്‍ പീഡനത്തിന് ഇരയാക്കിയെന്ന് യുവതി വെളിപ്പെടുത്തുകയായിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം മയക്കം പൂര്‍ണമായും മാറാത്ത അവസ്ഥയിലായിരുന്ന യുവതി പിന്നീടാണ് ബന്ധുക്കളോട് വിവരം പറഞ്ഞത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു. ജീവനക്കാരന്റെ വിവരങ്ങള്‍ ആശുപത്രിയില്‍ നിന്ന് പൊലീസ് ശേഖരിച്ചു. ഇയാള്‍ ഒളിവിലാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!