യുവാവിനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി ; വേർപെട്ട കാലുകൾ നായ്ക്കൾ വലിച്ചിഴച്ചു കൊണ്ട്പോയി

തിരുവനന്തപുരം : തിരുവനന്തപുരത്ത് പാങ്ങോട് യുവാവിനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി . മൃതദേഹത്തിൽ നിന്ന് വേർപെട്ട കാൽ നായ്ക്കൾ കടിച്ചു വലിക്കുന്നത് തൊഴിലുറപ്പ് തൊഴിലാളികൾ കണ്ടതിനെ തുടന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത് . പരയ്ക്കാട് കോളനിയിലെ ഷിബുവാണ് മരിച്ചത് . ഇയാൾ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത് . മൃതദേഹത്തിന് രണ്ട് ദിവസം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനത്തിൽ വ്യക്തമാകുന്നത് . ചില സുഹൃത്തുക്കൾ ഇടയ്ക്കിടെ വീട്ടിലെത്തി മദ്യപിക്കാറുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു . രണ്ട് ദിവസമായി ഇവരെ ആരെയും കണ്ടിട്ടില്ലെന്നും മൊഴി നൽകി . ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി

