11 ഓവർ മത്സരം; 3 പന്ത് ബാക്കി നിൽക്കെ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി വെസ്റ്റിൻഡീസ്

മഴ കാരണം 11 ഓവറായി ചുരുക്കിയ മത്സരത്തിൽ റൺ മഴ പെയ്തപ്പോൾ 3 വിക്കറ്റ് വിജയം നേടി വെസ്റ്റിൻഡീസ്. ഒന്നാം ടി20യിൽ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ ആണ് വെസ്റ്റിൻഡീസ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 11 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് നേടിയപ്പോൾ വെസ്റ്റിൻഡീസ് 10.3 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം കരസ്ഥമാക്കിയത്.
22 പന്തിൽ 48 റൺസ് നേടിയ ഡേവിഡ് മില്ലർക്കൊപ്പം 12 പന്തിൽ 21 റൺസ് നേടി റീസ ഹെൻഡ്രിക്സ്,

