ജെറുസലേമിലെ അല്‍ അഖ്സ പള്ളിക്ക് നേരെ ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണം

ജെറുസലേമിലെ അല്‍ അഖ്സ പള്ളിക്ക് നേരെ ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണം. പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയ നിരവധി പലസ്തീന്‍ പൗരന്മാര്‍ക്ക് പരുക്കേറ്റു. എന്നാല്‍ സൈന്യത്തിന് നേരെ നടത്തിയതിനുള്ള പ്രത്യാക്രമണം എന്നാണ് ഇസ്രായേലിന്റെ വാദം. അല്‍ അഖ്സ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയ പലസ്തീന്‍ പൗരന്മാര്‍ക്ക് നേരെയായിരുന്നു പള്ളിക്കകത്ത് കയറി ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണം. സൈന്യത്തിന്‍റെ ആക്രമണത്തില്‍ പന്ത്രണ്ടോളം പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. പരുക്കേറ്റ പലസ്തീനികളെ ചികിത്സിക്കാന്‍ എത്തിയ ഡോക്ടര്‍മാര്‍ക്ക് പോലും പള്ളിയില്‍ ഇസ്രായേല്‍ സൈന്യം പ്രവേശനം നല്‍കിയില്ലെന്നും ആരോപണമുണ്ട്. സൈന്യം അറസ്റ്റ് ചെയ്ത 400 ഓളം പേരെ അട്ടറോട്ടിലെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
Israeli police raided Al-Aqsa Mosque in Jerusalem’s Old City and clashed with Palestinian worshippers, raising fears of wider tensions as Islamic and Jewish holidays overlap. Follow us on Telegram: https://t.co/8u9sqgdo0n pic.twitter.com/IcPHiU42Pa — RT (@RT_com) April 5, 2023
ഇരു വിഭാഗക്കാരും ഉപയോഗിക്കുന്ന അല്‍ അഖ്സ പള്ളിക്കകത്ത് ആയുധങ്ങളുമായി കയറിയ പലസ്തീന്‍ പൗരന്മാര്‍ പള്ളി അകത്തുനിന്ന് പൂട്ടിയതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത് എന്നാണ് ഇസ്രായേലിന്റെ വാദം. മുഖംമൂടി ധരിച്ച ചിലര്‍ സൈന്യത്തിന് നേരെ ആക്രമണം നടത്താന്‍ ശ്രമിച്ചതായും ഇസ്രായേല്‍ പറയുന്നു. ഗാസയില്‍ നിന്ന് ഇസ്രായേലിന് നേരെ മിസൈല്‍ പ്രതിരോധ കവചം തകര്‍ത്തു കൊണ്ട് ആക്രമണം നടന്നതായും ആരോപണം ഉയരുന്നുണ്ട്. എന്നാല്‍ പള്ളി പൂര്‍ണ്ണമായും പിടിച്ചെടുക്കാനുള്ള നീക്കമാണ് ഇസ്രായേല്‍ നടത്തുന്നത് എന്നാണ് പലസ്തീന്റെ ആരോപണം. കഴിഞ്ഞ ദിവസങ്ങളില്‍ ഗാസ കേന്ദ്രീകരിച്ചും ആക്രമണവും പ്രത്യാക്രമണവും തുടര്‍ന്നിരുന്നു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് രാജ്യമൊന്നാകെ തെരുവിലിറങ്ങിയ ഘട്ടത്തില്‍ തന്നെ പലസ്തീന് നേരെയുള്ള ആക്രമണം കടുപ്പിക്കുകയാണ് ഇസ്രായേല്‍
. Israeli police raid Al-Aqsa Mosque in Jerusalem Follow us on Telegram: https://t.co/8u9sqgdo0n pic.twitter.com/syBBx0FS8s — RT (@RT_com) April 5, 2023

