KSDLIVENEWS

Real news for everyone

ഡൽഹിയിൽ നിന്നുള്ള വിമാനയാത്രയ്ക്കിടെ യുവതിക്ക് സുഖപ്രസവം ; പണം കൊടുക്കാതെ വിമാനയാത്ര ചെയ്യാമോ

SHARE THIS ON

ന്യൂഡല്‍ഹി: ബംഗളുരുവിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ യുവതിക്ക് സുഖപ്രസവം. വിമാന ജീവനക്കാരുടെ സഹായത്തോടെയായിരുന്നു . മാസം തികയുന്നതിനുമുമ്ബുള്ള പ്രസവത്തിലൂടെ ആണ്‍കുഞ്ഞിനാണ് യുവതി ജന്മം നല്‍കിയത്.
വിമാനത്തിനുള്ളില്‍ ജനിച്ച കുഞ്ഞിന് ജീവനകാലം മുഴുവന്‍ സൌജന്യ വിമാനയാത്ര അനുവദിക്കാന്‍ ഇന്‍ഡിഗോ തീരുമാനിച്ചു. ഇന്‍ഡിഗോ 6E 122 വിമാനത്തിലാണ് പ്രസവം നടന്നത്. ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തില്‍ തായ്‌ലന്‍ഡ് യുവതി പ്രസവിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഈ വര്‍ഷം ഫെബ്രുവരി നാലിനായിരുന്നു സംഭവം. ദോഹയില്‍ നിന്നും ബാങ്കോക്കിലേക്കുള്ള യാത്രയ്ക്കിടെയാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്.
പുലര്‍ച്ചെ 3 മണിയോടെയായിരുന്നു യുവതിയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. ക്യാബിന്‍ ക്രൂവിന്റെ സഹായത്തോടെ യുവതി പ്രസവിച്ചു.
പിന്നീട് വിമാനം കൊല്‍ക്കത്തയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി യുവതിയേയും കുഞ്ഞിനേയും അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!