സൗദിയിൽ പുതിയതായി 468 പേർക്കു കോവിഡ്

റിയാദ് : സൗദിയില്‍ പുതിയതായി 468 പേര്‍ക്കു കോവിഡ്. രോഗം ബാധിച്ച് 24 പേര്‍കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ: 4947. ഇന്ന് 468 പേര്‍ക്കു കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.
രോഗബാധിതരുടെ എണ്ണം 337711 ആയി. 24 മണിക്കൂറിനിടെ 596 പേര്‍ രോഗമുക്തി നേടി. ഇതോടെ മൊത്തം 323208 പേര്‍ സുഖപ്പെട്ട് ആശുപത്രി വിട്ടു.
നിലവില്‍ ചികിത്സയിലുള്ള 9556 പേരില്‍ 913 പേരുടെ നില ഗുരുതരമാണ്.

