തുടർച്ചയായി ഒൻപതാം തവണയും എസ്എൻ ട്രസ്റ്റ് സെക്രട്ടറിയായി വെള്ളാപ്പള്ളി നടേശനെ തെരെഞ്ഞെടുത്തു

തിരുവനന്തപുരം : തുടർച്ചയായി ഒൻപതാം തവണയും എസ്എൻ ട്രസ്റ്റ് സെക്രട്ടറിയായി വെള്ളാപ്പള്ളി നടേശനെ തെരഞ്ഞെടുത്തു . മൂന്നു ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി പാനൽ സമ്പൂർണ്ണ വിജയം നേടുകയായിരുന്നു . ട്രസ്റ്റ് ചെയർമാനായി ഡോ . എംഎൻ സോമനെയും ട്രഷററായി തുഷാർ വെള്ളാപ്പള്ളിയെയും തെരഞ്ഞെടുത്തു . കള്ള പ്രചാരണങ്ങളും മാധ്യമവേട്ടയും വൻതോതിൽ നടത്തിയെങ്കിലും ജനങ്ങൾ സത്യത്തിനൊപ്പം നിലകൊണ്ടതാണ് വിജയത്തിന് പിന്നിലെന്ന് വെള്ളാപ്പള്ളി നടേശൻ വിജയത്തിന് ശേഷം പറഞ്ഞു . അതേസമയം ചട്ടവിരുദ്ധമായി നടത്തിയ സംഘടന തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ്എൻഡിപി സംരക്ഷണ സമിതി സമർപ്പിച്ച ഹർജി കൊല്ലം സബ് കോടതി ഈ മാസം 27 ന് പരിഗണിക്കും .

