KSDLIVENEWS

Real news for everyone

കോവിഡിനെതിരെ ഒത്തൊരുമിച്ചുള്ള പോരാട്ടത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

SHARE THIS ON

ദില്ലി : കൊറോണ മഹാമാരിയ്ക്കെതിരായ പൊതുജന മുന്നേറ്റം പ്രധാന മന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു . കൊറോണയ്ക്കെതിരെ യോജിച്ച പോരാട്ടം നടത്താനും എല്ലാവരോടും അദ്ദേഹം ആഹ്വനം ചെയ്തു . ട്വീറ്റിലാണ് കൊറോണയ്ക്കെതിരെ യോജിച്ച പോരാട്ടം ആവശ്യമാണെന്നും ഇതിനായി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടത് . ‘ മാസ്ക് ധരിക്കുക , കൈകൾ കഴുകുക , സാമൂഹിക അകലം പാലിക്കുക ‘ എന്നീ പ്രധാന സന്ദേശങ്ങൾ ആവർത്തിച്ച പ്രധാന മന്ത്രി നാമൊരുമിച്ച് കൊവിഡ് 19 നെതിരായ പോരാട്ടം വിജയിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു . ജനപങ്കാളിത്തം വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ക്യാംപെയ്ൻ ഉദ്ഘാടനം ചെയ്തത് . ക്യാംപെയ്ന്റെ ഭാഗമായി എല്ലാവരും കൊവിഡ് 19 പ്രതിജ്ഞ ചൊല്ലണം . ഇനിപ്പറയുന്ന കാര്യങ്ങൾ ഉൾപ്പെടുത്തി കേന്ദ്ര മന്ത്രാലയങ്ങൾ / വകുപ്പുകൾ / സംസ്ഥാന ഗവൺമെന്റുകൾ / കേന്ദ്രഭരണ പ്രദേശങ്ങൾ സമഗ്രമായ പ്രവർത്തന പദ്ധതി നടപ്പിലാക്കും . കൂടുതൽ രോഗബാധയുള്ള ജില്ലകളിൽ
പ്രദേശങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ആശയവിനിമയവും നടപടികളും ലളിതമായി എല്ലാവർക്കും മനസിലാകുന്ന സന്ദേശങ്ങൾ ജനങ്ങളിലെത്തിക്കുക , എല്ലാ മാധ്യമ പ്ലാറ്റ്ഫോമുകളും ഉപയോഗപ്പെടുത്തി രാജ്യത്താകെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുക , എല്ലാ പൊതുസ്ഥലങ്ങളിലും സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ പോസ്റ്ററുകളും ബാനറുകളും സ്ഥാപിക്കുക ; ഗവൺമെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളെ ലക്ഷ്യമിട്ട് ആശയവിനിമയം നടത്തുക , ഗവൺമെന്റ് ഓഫീസ് പരിസരങ്ങളിൽ ഹോർഡിംഗുകൾ / ചുമർ പെയിന്റിംഗുകൾ / ഇലക്ട്രോണിക്സ് ഡിപ്ലേ എന്നിവ സ്ഥാപിക്കുക , കൊവിഡ് പ്രതിരോധ സന്ദേശങ്ങൾ പ്രാദേശിക – ദേശീയ സ്വാധീനം ഉപയോഗിച്ച് ജനങ്ങളിലെത്തിക്കുക , സ്ഥിരമായ ബോധവൽക്കരണ പരിപാടികൾക്കായി മൊബൈൽ വാനുകൾ സേവനം നടത്തുക , ഓഡിയോ സന്ദേശം , ലഘുലേഖ , ബ്രോഷറുകൾ എന്നിവ ഉപയോഗപ്പെടുത്തുക , കൊവിഡ് സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ പ്രാദേശിക കേബിൾ ഓപ്പറേറ്റർമാരുടെ സേവനം തേടുക , സന്ദേശങ്ങൾ ജനങ്ങളിലെത്തിക്കാനും
ഫലപ്രദമാകാനും മാധ്യമങ്ങളുടെ കൂട്ടായ പ്രവർത്തനം സാധ്യമാക്കുക .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!