ചാക്കോച്ചനെ വെച്ച് ചെയ്ത സിനിമ കാസര്‍കോടാണ് ചിത്രീകരിച്ചത്, ചാക്കോച്ചന്റെ ഉദ്ദേശം ലഹരി ഉപയോഗമാണെന്ന് പറഞ്ഞാല്‍ കടന്നകയ്യാണ്: രതീഷ് ബാലകൃഷ്ണ പൊതുവാള്

ചാക്കോച്ചനെ വെച്ച് ചെയ്ത സിനിമ കാസര്‍കോടാണ് ചിത്രീകരിച്ചത്, ചാക്കോച്ചന്റെ ഉദ്ദേശം ലഹരി ഉപയോഗമാണെന്ന് പറഞ്ഞാല്‍ കടന്നകയ്യാണ്: രതീഷ് ബാലകൃഷ്ണ പൊതുവാള്
മയക്കുമരുന്ന് ലഭിക്കാന്‍ കൂടുതല്‍ എളുപ്പമുള്ളതിനാലാണ് ഇപ്പോള്‍ കുറെ സിനിമകളുടെ ഷൂട്ടിംഗ് കാസര്‍കോട് നടക്കുന്നതെന്ന് നിര്‍മാതാവ് എം.രഞ്ജിത്തിന്റെ പ്രസ്താവനയോട് പ്രതികരിച്ച് സംവിധായകനും തിക്കഥാകൃത്തുമായ രതീഷ് ബാലകൃഷ്ണ പൊതുവാള്.
കണ്ണൂരില്‍ താമസിക്കുന്ന ഒരാള്‍ ലഹരി ഉപയോഗത്തിനായി കാസര്‍കോട് പോയി സിനിമ ചെയ്യേണ്ട കാര്യമില്ല. ചാക്കോച്ചനെ വെച്ച് ഞാന്‍ ചെയ്ത സിനിമ കാസര്‍കോടാണ് ഷൂട്ട് ചെയ്തത്. അങ്ങനെ ചെയ്താല്‍ ചാക്കോച്ചന്റെ ഉദ്ദേശം ലഹരി ഉപയോഗമാണെന്ന് പറഞ്ഞാല്‍ കടന്നകയ്യാണ്’- അദ്ദേഹം സ്വകാര്യമാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
സിനിമ ഒരു തൊഴില്‍ മേഖലയാണ്. രഞ്ജിത്തിന്റെ പ്രസ്താവനയോട് ഉത്തരം പറയേണ്ടത് മറ്റു ജില്ലക്കാരാണ്. കുറച്ച് സാമാന്യബോധമുള്ള വര് ഇങ്ങനെ പറയുമോ എന്നും അദ്ദേഹം ചോദിച്ചു.
രഞ്ജിത്തിന്റെ വിവാദ പരാമര്‍ശത്തിനെതിരെ മദനോത്സവം സംവിധായകന് സുധീഷ് ഗോപിനാഥ് നേരത്തെ രംഗത്തെത്തിയിരുന്നു. കാസര്‍കോടേക്ക് സിനിമയെടുക്കാന്‍ വന്നത് മയക്കു മരുന്ന് മോഹിച്ചിട്ടല്ലെന്നും ഈ ഭൂമികയുടെ സൗന്ദര്യം കൊണ്ടും സിനിമ നെഞ്ചേറ്റിയവരുടെ ധൈര്യവും ആവേശവും കൊണ്ടാണെന്നും സുധീഷ് ഫേസ്ബുക്കില്‍ കുറിച്ചു.
ലഹരി മരുന്നിന്റെ എളുപ്പത്തിലുള്ള ലഭ്യതക്ക് വേണ്ടി പല സിനിമകളും ചിത്രീകരണം കാസര്‍കോട്ടേക്ക് മാറ്റുന്നത് എന്നായിരുന്നു രഞ്ജിത്തിന്റെ ആരോപണം

